Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Nov 2021 12:06 AM GMT Updated On
date_range 9 Nov 2021 12:06 AM GMTമന്ത്രവാദ ചികിത്സ കൊലപാതകങ്ങൾ; ശക്തമായ നിയമനിർമാണം അനിവാര്യം -ഐ.എസ്.എം
text_fieldsbookmark_border
കാഞ്ഞിരപ്പള്ളി: സാക്ഷര കേരളത്തിന് ഏറെ അപമാനകരമായി ആവർത്തിച്ചുണ്ടാകുന്ന അന്ധവിശ്വാസ -അനാചാര മന്ത്രവാദ ചികിത്സ കൊലപാതകങ്ങൾക്കെതിരെ ശക്തമായ നിയമനിർമാണവും ബോധവത്കരണവും അനിവാര്യമാണെന്ന് റിവൈവ് ഐ.എസ്.എം ജില്ല പ്രവർത്തകസമിതി യോഗം ആവശ്യപ്പെട്ടു. മന്ത്രവാദ ചികിത്സക്കിടെ കണ്ണൂരിലുണ്ടായ മരണങ്ങളിൽ വിശദമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു. റിവൈവ് യൂത്ത് സംഗമവും മണ്ഡലം യൂത്ത് അലൈവ് മീറ്റുകളും നടത്തും. ഐ.എസ്.എം ജില്ല പ്രസിഡൻറ് അബ്ദുൽ ജമാൽ അധ്യക്ഷത വഹിച്ചു. കെ.എൻ.എം ജില്ല പ്രസിഡൻറ് ടി.എച്ച്. ജാഫർ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഷാജഹാൻ ചങ്ങനാശ്ശേരി, ഐ.എസ്.എം സംസ്ഥാന വൈസ് പ്രസിഡൻറുമാരായ റിയാസ് ബാവ, നാസർ മുണ്ടക്കയം, പി.എസ്. സ്വലാഹുദ്ദീൻ, വി.എസ്. ഫൈസൽ, അക്ബർ സ്വലാഹി, സക്കീർ വല്ലം എന്നിവർ സംസാരിച്ചു. പടം: KTL VZR 7 ISM ഐ.എസ്.എം കോട്ടയം ജില്ല യൂത്ത് റിവൈവിൽ സംസ്ഥാന വൈസ് പ്രസിഡൻറ് റിയാസ് ബാവ മുഖ്യപ്രഭാഷണം നടത്തുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story