മുത്തോലി: മുത്തോലി ബ്രില്യൻറ് സ്റ്റഡി സൻെററിനു സമീപം ഉണ്ടാകുന്ന വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് മണ്ഡലം കമ്മിറ്റി മാണി സി.കാപ്പൻ എം.എൽ.എക്ക് നിവേദനം നൽകി. ആയിരക്കണക്കിന് വിദ്യാർഥികൾ വന്നെത്തുന്ന സ്ഥാപനത്തിന് മുന്നിൽ മഴപെയ്ത് വെള്ളക്കെട്ട് രൂപപ്പെടുന്നതുമൂലം യാത്ര ദുഷ്കരമാകുന്നു. വിവിധ സർക്കാർ ഓഫിസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ എന്നിവിടങ്ങളിലേക്ക് മുത്തോലി - വാഴൂർ റോഡാണ് നിരവധി ആളുകൾക്ക് ഏക ആശ്രയം. പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കാമെന്ന് എം.എൽ.എ ഉറപ്പുനൽകിയതായി നേതാക്കൾ പറഞ്ഞു. ജില്ല പഞ്ചായത്ത് മെംബർ ജോസ് മോൻ മുണ്ടക്കൻ, സന്തോഷ് കാവുകാട്ട്, തങ്കച്ചൻ മണ്ണൂശ്ശേരി, സജി ഓലിക്കര, രാധാകൃഷ്ണൻ എടാട്ടുതാഴെ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.