Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_right'മുത്തോലിയിലെ...

'മുത്തോലിയിലെ വെള്ളക്കെട്ട് നീക്കണം'

text_fields
bookmark_border
മുത്തോലി: മുത്തോലി ബ്രില്യൻറ്​ സ്​റ്റഡി സൻെററിനു സമീപം ഉണ്ടാകുന്ന വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് മണ്ഡലം കമ്മിറ്റി മാണി സി.കാപ്പൻ എം.എൽ.എക്ക് നിവേദനം നൽകി. ആയിരക്കണക്കിന്​ വിദ്യാർഥികൾ വന്നെത്തുന്ന സ്ഥാപനത്തിന്​ മുന്നിൽ മഴപെയ്​ത്​ വെള്ളക്കെട്ട് രൂപപ്പെടുന്നതുമൂലം യാത്ര ദുഷ്കരമാകുന്നു. വിവിധ സർക്കാർ ഓഫിസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ എന്നിവിടങ്ങളിലേക്ക് മുത്തോലി - വാഴൂർ റോഡാണ് നിരവധി ആളുകൾക്ക് ഏക ആശ്രയം. പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കാമെന്ന് എം.എൽ.എ ഉറപ്പുനൽകിയതായി നേതാക്കൾ പറഞ്ഞു. ജില്ല പഞ്ചായത്ത് മെംബർ ജോസ് മോൻ മുണ്ടക്കൻ, സന്തോഷ് കാവുകാട്ട്, തങ്കച്ചൻ മണ്ണൂശ്ശേരി, സജി ഓലിക്കര, രാധാകൃഷ്ണൻ എടാട്ടുതാഴെ എന്നിവർ പ​ങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story