ച​ങ്ങ​നാ​ശ്ശേ​രി ആ​ർ.​എം.​എ​സ് ഓ​ഫി​സ് മാ​റ്റാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രെ ഹെ​ഡ് ക്വാ​ർ​ട്ടേ​ഴ്സ് പോ​സ്റ്റ​ൽ സ​ർ​വി​സ് ഡ​യ​റ​ക്ട​ർ അ​ല​ക്സി​ൻ ജോ​ർ​ജി​ന് അ​ഡ്വ. ജോ​ബ് മൈ​ക്കി​ൾ എം.​എ​ൽ.​എ, ആ​ർ.​എം.​എ​സ് സം​ര​ക്ഷ​ണ​സ​മി​തി ചെ​യ​ർ​മാ​ൻ സ​ണ്ണി തോ​മ​സ് എ​ന്നി​വ​ർ നി​വേ​ദ​നം ന​ൽ​കു​ന്നു

ആർ.എം.എസ് ഓഫിസ് നിർത്തലാക്കാൻ വീണ്ടും നീക്കം: പ്രതിഷേധ യോഗം ഇന്ന്

ജി​ല്ല​യി​ൽ ഒ​രു ആ​ർ.​എം.​എ​സ് എ​ന്ന തീ​രു​മാ​ന​വും പ​റ​ഞ്ഞാ​ണ് അ​ധി​കൃ​ത​ർ ച​ങ്ങ​നാ​ശ്ശേ​രി ആ​ർ.​എം.​എ​സ് ഓ​ഫി​സ് ഒ​ഴി​വാ​ക്കാ​ൻ ന്യാ​യം ക​ണ്ടെ​ത്തി​യ​ത്

ച​ങ്ങ​നാ​ശ്ശേ​രി: ആ​ർ.​എം.​എ​സ് ഓ​ഫി​സ് നി​ർ​ത്ത​ലാ​ക്കാ​ൻ വീ​ണ്ടും നീ​ക്കം. വ്യാ​​ഴാ​ഴ്ച മു​ത​ൽ ഓ​ഫി​സി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കാ​നാ​ണ് ചീ​ഫ് ഓ​ഫി​സി​ൽ​നി​ന്നും നി​ർ​ദേ​ശം. കു​റെ വ​ർ​ഷ​ങ്ങ​ളാ​യി ച​ങ്ങ​നാ​ശ്ശേ​രി​യി​ലെ ആ​ർ.​എം.​എ​സ് ഓ​ഫി​സ് അ​ട​ച്ചു​പൂ​ട്ട​ൽ ഭീ​ഷ​ണി​യി​ലാ​യി​രു​ന്നു.

ച​ങ്ങ​നാ​ശ്ശേ​രി ഹെ​ഡ് പോ​സ്റ്റ്​ ഓ​ഫി​സി​നു കീ​ഴി​ലു​ള്ള 25 പോ​സ്റ്റ്​ ഓ​ഫി​സു​ക​ളി​ലെ​യും കാ​ഞ്ഞി​ര​പ്പ​ള്ളി ഹെ​ഡ് പോ​സ്റ്റ്​ ഓ​ഫി​സി​നു കീ​ഴി​ലു​ള്ള 23 പോ​സ്റ്റ്​ ഫി​സു​ക​ളി​ലെ​യും ത​പാ​ൽ ഉ​രു​പ്പ​ടി​ക​ൾ ത​രം​തി​രി​ച്ചി​രു​ന്ന​ത് ച​ങ്ങ​നാ​ശ്ശേ​രി ആ​ർ.​എം.​എ​സ് ഓ​ഫി​സി​ലാ​യി​രു​ന്നു. ഇ​തി​നി​ടെ കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലെ പോ​സ്റ്റ്​ ഓ​ഫി​സു​ക​ളി​ലെ ത​പാ​ൽ ഉ​രു​പ്പ​ടി​ക​ൾ ത​രം​തി​രി​ക്കു​ന്ന​ത് കോ​ട്ട​യ​ത്തേ​ക്ക് മാ​റ്റി​യി​രു​ന്നു.

ജി​ല്ല​യി​ൽ ഒ​രു ആ​ർ.​എം.​എ​സ് എ​ന്ന തീ​രു​മാ​ന​വും പ​റ​ഞ്ഞാ​ണ് അ​ധി​കൃ​ത​ർ ച​ങ്ങ​നാ​ശ്ശേ​രി ആ​ർ.​എം.​എ​സ് ഓ​ഫി​സ് ഒ​ഴി​വാ​ക്കാ​ൻ ന്യാ​യം ക​ണ്ടെ​ത്തി​യ​ത്. ജീ​വ​ന​ക്കാ​രോ​ട് എ​വി​ടേ​ക്ക് മാ​റു​ന്ന​താ​ണ് സൗ​ക​ര്യ​മെ​ന്നും ചോ​ദി​ച്ചു.

മെ​യി​ൽ എ​ടു​ക്കു​ന്ന വാ​ഹ​ന ക​രാ​റു​കാ​രോ​ട് കോ​ട്ട​യ​ത്തു​നി​ന്ന് എ​ടു​ത്താ​ൽ മ​തി​യെ​ന്ന് പ​റ​യു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ ഭാ​ഗ​ത്ത്​ വാ​ട​ക​ക്കെ​ട്ടി​ട​ത്തി​ലാ​ണ് ആ​ർ.​എം.​എ​സ് ഓ​ഫി​സ് പ്ര​വ​ർ​ത്തി​ച്ചു​ന്ന​ത്. കെ​ട്ടി​ടം ഒ​ഴി​ഞ്ഞു​കൊ​ടു​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ൽ കെ​ട്ടി​ട ഉ​ട​മ​ക്ക്​ അ​നു​കൂ​ല​മാ​യി കോ​ട​തി വി​ധി​കൂ​ടി വ​ന്ന​തോ​ടെ ഓ​ഫി​സ് അ​ട​ച്ചു​പൂ​ട്ട​ൽ ഭീ​ഷ​ണി​യി​ലാ​യി. ആ​ർ.​എം.​എ​സ് ഓ​ഫി​സ് നി​ർ​ത്ത​ലാ​ക്കാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രെ രാ​ഷ്ട്രീ​യ-​സാ​മൂ​ഹി​ക-​സാ​മു​ദാ​യി​ക സം​ഘ​ട​ന​ക​ളും വ്യാ​പാ​രി​ക​ളും ആ​ർ.​എം.​എ​സ് സം​ര​ക്ഷ​ണ സ​മി​തി​ക്ക് രൂ​പം​ന​ൽ​കി.

ഇ​വ​രു​ടെ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്നാ​ണ് ആ​ർ.​എം.​എ​സ് ഓ​ഫി​സ് ച​ങ്ങ​നാ​ശ്ശേ​രി​യി​ൽ നി​ല​നി​ർ​ത്തി വാ​ട​ക​ക്കെ​ട്ടി​ട​ത്തി​ൽ​നി​ന്നും ഹെ​ഡ് പോ​സ്റ്റ്​ ഓ​ഫി​സ് കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​റ്റി​സ്ഥാ​പി​ച്ച​ത്. ആ​ർ.​എം.​എ​സ് ഓ​ഫി​സ് ച​ങ്ങ​നാ​ശ്ശേ​രി​യി​ൽ നി​ല​നി​ർ​ത്ത​ണ​മെ​ന്നാ​ണ് സം​ര​ക്ഷ​ണ​സ​മി​തി​യു​ടെ ആ​വ​ശ്യം.

നി​വേ​ദ​നം ന​ൽ​കി

ച​ങ്ങ​നാ​ശ്ശേ​രി: ആ​ർ.​എം.​എ​സ് ഓ​ഫി​സ് നി​ർ​ത്ത​ലാ​ക്കാ​നു​ള്ള നീ​ക്ക​ത്തി​ൽ​നി​ന്നും പി​ന്തി​രി​യ​ണ​മെ​ന്ന് അ​ഡ്വ. ജോ​ബ് മൈ​ക്കി​ൾ എം.​എ​ൽ.​എ പോ​സ്റ്റ​ൽ അ​ധി​കാ​രി​ക​ളോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടു.

തി​രു​വ​ന​ന്ത​പു​ര​ത്തെ ചീ​ഫ് പോ​സ്റ്റ് മാ​സ്റ്റ​ർ ജ​ന​റ​ൽ ഓ​ഫി​സി​ലെ​ത്തി ഹെ​ഡ് ക്വാ​ർ​ട്ടേ​ഴ്സ് പോ​സ്റ്റ​ൽ സ​ർ​വി​സ് ഡ​യ​റ​ക്ട​ർ അ​ല​ക്സി​ൻ ജോ​ർ​ജു​മാ​യി ച​ർ​ച്ച ന​ട​ത്തി. ആ​ർ.​എം.​എ​സ് സം​ര​ക്ഷ​ണ സ​മി​തി ചെ​യ​ർ​മാ​ൻ സ​ണ്ണി തോ​മ​സും ഒ​പ്പ​മു​ണ്ടാ​യി.

പ്ര​തി​ഷേ​ധ സ​മ്മേ​ള​നം ഇ​ന്ന്

ച​ങ്ങ​നാ​ശ്ശേ​രി: ഹെ​ഡ് പോ​സ്റ്റ്​ ഓ​ഫി​സി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന ആ​ർ.​എം.​എ​സ് ഓ​ഫി​സ് ഇ​വി​ടെ​ത​ന്നെ നി​ല​നി​ര്‍ത്ത​ണ​മെ​ന്നും മാ​റ്റാ​നു​ള്ള നീ​ക്കം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് വി​വി​ധ സം​ഘ​ട​ന​ക​ള്‍ സ​മ​രം ആ​സൂ​ത്ര​ണം ചെ​യ്തി​ട്ടു​ണ്ട്. വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട്​ അ​ഞ്ചി​ന് ഹോ​ട്ട​ല്‍ അ​ര്‍ക്കാ​ലി​യാ​യി​ല്‍ പ്ര​തി​ഷേ​ധം സ​മ്മേ​ള​നം ചേ​രും.

Tags:    
News Summary - changanassery RMS office

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.