പൂജ അവധി ദിനങ്ങളിൽ കെ.എസ്.ആർ.ടി.സിയുടെ ഉല്ലാസയാത്ര

എ​രു​മേ​ലി: പൂ​ജ അ​വ​ധി ദി​വ​സ​ങ്ങ​ളി​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി എ​രു​മേ​ലി​യി​ൽ​നി​ന്ന്​ വി​നോ​ദ​യാ​ത്ര ന​ട​ത്തു​ന്നു.

ഈ​മാ​സം 12ന് ​മ​ല​ക്ക​പ്പാ​റ​യി​ലേ​ക്കാ​ണ് കെ.​എ​സ്.​ആ​ർ.​ടി.​സി എ​രു​മേ​ലി ബ​ജ​റ്റ് ടൂ​റി​സം സെ​ൽ ആ​ദ്യ യാ​ത്ര ന​ട​ത്തു​ന്ന​ത്. അ​തി​ര​പ്പി​ള്ളി, വാ​ഴ​ച്ചാ​ൽ, ചാ​ർ​പ്പ വെ​ള്ള​ച്ചാ​ട്ട​ങ്ങ​ളു​ടെ ഭം​ഗി ആ​സ്വ​ദി​ച്ച് വ​ന​ത്തി​ലൂ​ടെ മ​ല​ക്ക​പ്പാ​റ വ​രെ പോ​യി വ​രു​ന്ന​താ​ണ് ട്രി​പ്. പു​ല​ർ​ച്ച 4.45ന് ​തു​ട​ങ്ങി രാ​ത്രി​യോ​ടെ മ​ട​ങ്ങി​വ​രു​ന്ന​താ​ണ് യാ​ത്ര.

ഈ​മാ​സം 20ന് ​ച​തു​രം​ഗ​പ്പാ​റ​യി​ലേ​ക്കും ഉ​ല്ലാ​സ​യാ​ത്ര ന​ട​ത്തു​ന്നു​ണ്ട്. ചീ​യ​പ്പാ​റ, വാ​ള​റ വെ​ള്ള​ച്ചാ​ട്ട​ങ്ങ​ൾ, ക​ല്ലാ​ർ​കു​ട്ടി, പൊ​ന്മു​ടി ഡാം, ​എ​സ്.​എ​ൻ പു​രം വെ​ള്ള​ച്ചാ​ട്ടം, ക​ണ്ണ​മാ​ലി വ്യൂ ​പോ​യ​ന്റ്, പൂ​പ്പാ​റ​യി​ലെ തേ​യി​ല തോ​ട്ട​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ സ​ന്ദ​ർ​ശി​ച്ച ശേ​ഷ​മാ​ണ് ച​തു​രം​ഗ​പ്പാ​റ​യി​ൽ എ​ത്തു​ന്ന​ത്. തു​ട​ർ​ന്ന് ആ​ന​യി​റ​ങ്ക​ൽ ഡാം ​സ​ന്ദ​ർ​ശി​ച്ച ശേ​ഷം മൂ​ന്നാ​ർ ഗ്യാ​പ് റോ​ഡി​ന്റെ ഭം​ഗി ആ​സ്വ​ദി​ച്ച്​ മ​ട​ങ്ങു​ന്ന വി​ധ​മാ​ണ് ട്രി​പ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഫോ​ൺ: 9447287735.

Tags:    
News Summary - Excursion by KSRTC during Puja holidays

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.