കുമരകം റോഡിലേക്ക്​ കടപുഴകിയ വന്മരം

കനത്ത കാറ്റിൽ കോട്ടയത്തി​െൻറ പടിഞ്ഞാറൻ മേഖലകളിൽ വ്യാപക നാശം

കോട്ടയം: കനത്ത കാറ്റിലും മഴയിലും കുമരകം, അയ്​മനം, ആർപ്പൂക്കര മേഖലകളിൽ കനത്തനാശം. ആർപ്പൂക്കര പഞ്ചായത്തിലെ മഞ്ചാടിക്കരി, അയ്മനത്തെ ചീപ്പുങ്കൽ -വിരിപ്പുകാല, കുമരകത്തെ ആറ്റുചിറ, കവണാറ്റിൻകര പ്രദേശങ്ങളിലാണ്​ കാറ്റ്​ ആഞ്ഞുവീശിയത്​. വൻതോതിൽ മരങ്ങൾ കടപുഴകി. മൂന്നുപഞ്ചായത്തുകളിലായി അമ്പതോളം വീടുകൾക്ക്​ നാശംസംഭവിച്ചു.

25ലധികം വൈദ്യുതി പോസ്​റ്റുകളും തകർന്നുവീണു. ഞായറാഴ്​ച വൈകീട്ട്​ അ​േഞ്ചാടെയായിരുന്നു കനത്ത കാറ്റ്​ വീശിയത്​. നിരവധി വീടുകൾക്ക്​ മുളകിലേക്ക്​ മഴങ്ങൾ കടപുഴകിവീണു. പലവീടുകളുടെയും മേൽക്കൂരയിലെ ഷീറ്റുകൾ കാറ്റിൽ പറന്ന്​ നിലംപതിച്ചു.

ആർപ്പൂക്കര പഞ്ചായത്ത്​ ഒന്നാംവാർഡിലെ പടിഞ്ഞാറ്​ കായൽ ഇറവ്​ മുതൽ അറിയിൽഭാഗം വരെ 15 വീടുകൾക്ക്​ നാശനഷ്​ടമുണ്ടായി. ചീപ്പുങ്കൽ മരം കടപുഴകി നാലു വീടുകൾ പൂർണമായും 15 വീടുകൾ ഭാഗികമായുമാണ്​ തകർന്നത്​. പ്രകാശൻ കായിച്ചിറ, ഷൈൻ പുത്തൻപറമ്പ്, സന്തോഷ് നികർത്തിൽ, രത്നാകരൻ പുത്തൻപറമ്പ് എന്നിവരുടെ വീടുകളാണ് മരംവീണ് പൂർണമായും തകർന്നത്.

കുമരകം-ചേർത്തല - വൈക്കം റോഡി​െൻറ കവണാറ്റിൻകര മുതൽ കൈപ്പുഴ മുട്ട് അച്ചിനകം വരെയുള്ള പ്രദേശങ്ങളിൽ 20ഓളം തണൽ മരങ്ങൾ കടപുഴകിവീണ് ഗതാഗതവും സ്തംഭിച്ചു. മരംവീണ്​ നിരവധി വാഹനങ്ങൾക്ക്​ തകരാർ സംഭവിച്ചു. കാറ്റും മഴയും ഭയന്ന് നിർത്തിയിട്ട വാഹനങ്ങളും മരങ്ങൾക്കടിയിൽപെട്ട് തകർന്നു. ഇതോടെ ഈ റോഡിലൂടെയുള്ള ഗതാഗതം മണിക്കൂറുകളോളം മുടങ്ങി.

കവണാറ്റിൻകര, ചീപ്പുങ്കൽ, കൈപ്പുഴ മുട്ട് ബോട്ട് ജെട്ടികളിലുണ്ടായിരുന്ന ഹൗസ് ബോട്ടുകൾ, ശിക്കാരബോട്ടുകൾ എന്നിവയുടെ മേൽക്കൂരകൾ തകരുകയും കെട്ടുപൊട്ടി കായലിലേക്ക്​ ഒഴുകിപ്പോകുകയും ചെയ്തിതിട്ടുണ്ട്.

കൃഷിക്കും നാശമുണ്ടായി​. കോട്ടയം, വൈക്കം പ്രദേശത്തുനിന്നുള്ള ഫയർഫോഴ്സ്, വൈദ്യുതി ജീവനക്കാർ, പൊലീസ് സേനാംഗങ്ങൾ രാത്രി വൈകിയും ഗതാഗതം, വൈദ്യുതി ബന്ധങ്ങൾ പുനഃസ്ഥാപിക്കാനുള്ള ശ്രമത്തിലാണ്.

Tags:    
News Summary - Heavy winds wreak havoc in western parts of Kottayam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.