കനത്ത കാറ്റിൽ കോട്ടയത്തിെൻറ പടിഞ്ഞാറൻ മേഖലകളിൽ വ്യാപക നാശം
text_fieldsകോട്ടയം: കനത്ത കാറ്റിലും മഴയിലും കുമരകം, അയ്മനം, ആർപ്പൂക്കര മേഖലകളിൽ കനത്തനാശം. ആർപ്പൂക്കര പഞ്ചായത്തിലെ മഞ്ചാടിക്കരി, അയ്മനത്തെ ചീപ്പുങ്കൽ -വിരിപ്പുകാല, കുമരകത്തെ ആറ്റുചിറ, കവണാറ്റിൻകര പ്രദേശങ്ങളിലാണ് കാറ്റ് ആഞ്ഞുവീശിയത്. വൻതോതിൽ മരങ്ങൾ കടപുഴകി. മൂന്നുപഞ്ചായത്തുകളിലായി അമ്പതോളം വീടുകൾക്ക് നാശംസംഭവിച്ചു.
25ലധികം വൈദ്യുതി പോസ്റ്റുകളും തകർന്നുവീണു. ഞായറാഴ്ച വൈകീട്ട് അേഞ്ചാടെയായിരുന്നു കനത്ത കാറ്റ് വീശിയത്. നിരവധി വീടുകൾക്ക് മുളകിലേക്ക് മഴങ്ങൾ കടപുഴകിവീണു. പലവീടുകളുടെയും മേൽക്കൂരയിലെ ഷീറ്റുകൾ കാറ്റിൽ പറന്ന് നിലംപതിച്ചു.
ആർപ്പൂക്കര പഞ്ചായത്ത് ഒന്നാംവാർഡിലെ പടിഞ്ഞാറ് കായൽ ഇറവ് മുതൽ അറിയിൽഭാഗം വരെ 15 വീടുകൾക്ക് നാശനഷ്ടമുണ്ടായി. ചീപ്പുങ്കൽ മരം കടപുഴകി നാലു വീടുകൾ പൂർണമായും 15 വീടുകൾ ഭാഗികമായുമാണ് തകർന്നത്. പ്രകാശൻ കായിച്ചിറ, ഷൈൻ പുത്തൻപറമ്പ്, സന്തോഷ് നികർത്തിൽ, രത്നാകരൻ പുത്തൻപറമ്പ് എന്നിവരുടെ വീടുകളാണ് മരംവീണ് പൂർണമായും തകർന്നത്.
കുമരകം-ചേർത്തല - വൈക്കം റോഡിെൻറ കവണാറ്റിൻകര മുതൽ കൈപ്പുഴ മുട്ട് അച്ചിനകം വരെയുള്ള പ്രദേശങ്ങളിൽ 20ഓളം തണൽ മരങ്ങൾ കടപുഴകിവീണ് ഗതാഗതവും സ്തംഭിച്ചു. മരംവീണ് നിരവധി വാഹനങ്ങൾക്ക് തകരാർ സംഭവിച്ചു. കാറ്റും മഴയും ഭയന്ന് നിർത്തിയിട്ട വാഹനങ്ങളും മരങ്ങൾക്കടിയിൽപെട്ട് തകർന്നു. ഇതോടെ ഈ റോഡിലൂടെയുള്ള ഗതാഗതം മണിക്കൂറുകളോളം മുടങ്ങി.
കവണാറ്റിൻകര, ചീപ്പുങ്കൽ, കൈപ്പുഴ മുട്ട് ബോട്ട് ജെട്ടികളിലുണ്ടായിരുന്ന ഹൗസ് ബോട്ടുകൾ, ശിക്കാരബോട്ടുകൾ എന്നിവയുടെ മേൽക്കൂരകൾ തകരുകയും കെട്ടുപൊട്ടി കായലിലേക്ക് ഒഴുകിപ്പോകുകയും ചെയ്തിതിട്ടുണ്ട്.
കൃഷിക്കും നാശമുണ്ടായി. കോട്ടയം, വൈക്കം പ്രദേശത്തുനിന്നുള്ള ഫയർഫോഴ്സ്, വൈദ്യുതി ജീവനക്കാർ, പൊലീസ് സേനാംഗങ്ങൾ രാത്രി വൈകിയും ഗതാഗതം, വൈദ്യുതി ബന്ധങ്ങൾ പുനഃസ്ഥാപിക്കാനുള്ള ശ്രമത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.