കാഞ്ഞിരപ്പള്ളി: എല്ലാവർക്കും ഭൂമി, വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ കൂട്ടായ പരിശ്രമം ആവശ്യമാണെന്ന് മന്ത്രി വി. അബ്ദുറഹ്മാൻ.നുസ്രത്തുൽ മസാ കീൻ പദ്ധതി പ്രകാരം കാഞ്ഞിരപ്പള്ളി നൈനാർ പള്ളി സെൻട്രൽ ജമാ അത്ത് ഭൂമിയും വീടുമില്ലാത്ത 55 കുടുംബങ്ങൾക്ക് സൗജന്യമായി നൽകിയ ഭൂമി വിതരണം ചെയ്യുകയായിരുന്നു മന്ത്രി.
ഗവ.ചീഫ് വിപ്പ് ഡോ: എൻ ജയരാജ് ഉൽഘാടനം ചെയ്തു. ആന്റോ ആന്റണി എം.പി മുഖ്യ പ്രഭാഷണം നടത്തി.മുൻ നിയമസഭാംഗങ്ങളായ കെ.ജെ തോമസ്, തോമസ് ഐസക്, നൈനാർ പള്ളി ചീഫ് ഇമാം ഷിഫാർ മൗലവി, പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ തങ്കപ്പൻ, വി.എൻ രാജേഷ്, സുമി ഇസ്മായിൽ, ഷക്കീലാ നസീർ, അനുഷിയ സുബിൻ, അൻസാരി വാവേർ, സി.എസ് ഇല്ലിയാസ് ചെരിവു പുറത്ത്, അഡ്വ. പി.എ ഷമീർ, അൽ ത്വാഹ് മൗലവി, ഷെഫീഖ് താഴത്തു വീട്ടിൽ, മുഹമ്മദ് നയാസ് പുത്തൂർ പളളി, കെ.എസ് ഷമീർ എന്നിവർ സംസാരിച്ചു. ജമാഅത്ത് പ്രസിഡന്റ് ഹാജി പി എം അബ്ദുൽ സലാം പാറയ്ക്കൽ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.