കറുകച്ചാൽ: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു. ഇടയിരിക്കപ്പുഴ മണ്ണുപുരയിടം ഒറ്റപ്ലാക്കൽ വീട്ടിൽ രാഹുൽ പ്രസാദ് (23), ഇലക്കാട് നടുവിലേടത്ത് വീട്ടിൽ എൻ. നൗഫൽ (27) എന്നിവരെയാണ് കറുകച്ചാൽ പൊലീസ് അറസ്റ്റ് ചെയ്തത്.
ഇവരും സുഹൃത്തുക്കളും ചേർന്ന് ഭാര്യയും കുഞ്ഞുമായി ബൈക്കിൽ പോകുകയായിരുന്ന കങ്ങഴ സ്വദേശിയായ യുവാവിനെ ആക്രമിച്ചുകൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. യുവാവും കുടുംബവും വരുന്ന വഴിയിൽ പടക്കംപൊട്ടിക്കുന്നത് കണ്ട് യുവാവ് ബൈക്ക് നിർത്തിയതിനെ തുടർന്ന് യുവാവിനെ ചീത്തവിളിക്കുകയും മർദിക്കുകയും കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. തടയാൻ ശ്രമിച്ച യുവാവിന്റെ സഹോദരനെയുംആക്രമിച്ചു. പരാതിയെ തുടർന്ന് കറുകച്ചാൽ പൊലീസ് കേസെടുത്ത് ഇരുവരെയും പിടികൂടുകയായിരുന്നു.
കറുകച്ചാൽ എസ്.എച്ച്.ഒ പ്രശോഭ്, എസ്.ഐ വിജയകുമാർ, സി.പി.ഒമാരായ വിവേക്, ഡെന്നി, രഞ്ജിത്ത്, ബ്രിജിത്ത് എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. രാഹുൽ പ്രസാദ് മണിമല സ്റ്റേഷനിലും നൗഫൽ കറുകച്ചാൽ സ്റ്റേഷനിലും ക്രിമിനൽ കേസുകളിൽ പ്രതികളാണ്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു. മറ്റ് പ്രതികൾക്ക് വേണ്ടി തിരച്ചിൽ ശക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.