കറുകച്ചാൽ: ചമ്പക്കര ദ്വാരകയിൽ ശ്രീജിഷയും ഭർത്താവ് അഡ്വ. കിരൺകുമാറുമാണ് കറുകച്ചാൽ പഞ്ചായത്ത് നാലാം വാർഡ് നെത്തല്ലൂർ, അഞ്ചാം വാർഡ് കറുകച്ചാൽ എന്നിവിടങ്ങളിൽനിന്ന് തിളക്കമാർന്ന വിജയം നേടിയത്. ഇരുവരും സി.പി.എം സ്ഥാനാർഥികളാണ്.
ശ്രീജിഷ നിലവിൽ കറുകച്ചാൽ പഞ്ചായത്ത് നാലാം വാർഡംഗമാണ്. വനിത സംവരണം മാറി നാലാം വാർഡ് ജനറൽ ആയപ്പോഴാണ് ഭർത്താവായ കിരൺ കുമാറിന് മത്സരിക്കാൻ കുറി വീണത്. ഭാര്യ സമീപ വാർഡായ അഞ്ചിലേക്ക് മാറിമത്സരിക്കാൻ തീരുമാനിക്കുകയായിരുന്നു. കിരൺ കുമാർ 223 വോട്ടിെൻറയും ശ്രീജിഷ 44 വോട്ടിെൻറയും ഭൂരിപക്ഷത്തിലാണ് വിജയികളായത്.
കിരൺ കുമാറിെൻറ പിതാവ് മുൻ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറും സി.പി.ഐ പ്രവർത്തകനുമായ എസ് പ്രഭാകരകുറുപ്പ് മുൻ മന്ത്രി കെ. നാരായണക്കുറുപ്പിെൻറ സഹോദരീ പുത്രനാണ്. ശ്രീജിഷ ബി.എഡ് ബിരുദധാരിയാണ്. ഏകമകൾ: നിരഞ്ജന. ഏഴാംക്ലാസ് വിദ്യാർഥിനിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.