ജന്മനാ കാഴ്ചശക്തിയില്ലാത്ത അഖിലേഷ് നിരന്തര പരിശ്രമത്തിലൂടെ ഹാർമോണിയം, മൃദംഗം, കീബോർഡ്, പുല്ലാങ്കുഴൽ എന്നിവയിൽ പ്രാവീണ്യം നേടി. സ്പെഷൽ സ്കൂൾ കലോത്സവത്തിലടക്കം നിരവധി പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. യു ട്യൂബിെൻറ സഹായത്തോടെയാണ് പുല്ലാങ്കുഴൽ കേട്ട് പഠിച്ചത്. മറ്റ് സംഗീതോപകരണങ്ങളെല്ലാം ഒളശ്ശ അന്ധവിദ്യാലയത്തിൽനിന്ന് പഠിച്ചു.
കവിത, ലളിതഗാനം തുടങ്ങിയ മത്സരങ്ങളിലെല്ലാം സമ്മാനങ്ങൾ നേടിയിട്ടുണ്ട്്. ഇംഗ്ലീഷ്, മലയാളം, ഹിന്ദി ഭാഷകൾ ടൈപ്പ് ചെയ്യാനും അഖിലേഷിന് അറിയാം. െബ്രയ്ൽ ലിപിയുടെ സഹായത്തോടെ വായിക്കാനും പഠിച്ചു. പുതിയ അറിവുകൾ കൈവരിക്കാനും പഠിക്കാനുമുള്ള നിരന്തര പരിശ്രമമാണ് അഖിലേഷിനെ നേട്ടത്തിന് അർഹനാക്കിയതെന്ന് രക്ഷിതാക്കളും അധ്യാപകരും പറയുന്നു. ആറാംക്ലാസ് വരെ ഒളശ്ശ അന്ധവിദ്യാലയത്തിലായിരുന്നു പഠനം. കഴിഞ്ഞ വർഷമാണ് നെടുംകുന്നം ഗവ.ഹയർ സെക്കൻഡറി സ്കൂളിലേക്ക് മാറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.