മു​ണ്ട​ക്ക​യം ബൈ​പാ​സ് റോ​ഡി​ലെ ഭ​ക്ഷ​ണ​ക്കൂ​ട്ടി​ൽ പൊ​തി​ച്ചോ​റ്​ വെ​ക്കു​ന്ന വീ​ട്ട​മ്മ​മാ​ർ

ആരും വിശന്നിരിക്കരുത്​; ഭക്ഷണപ്പൊതിയൊരുക്കി വീട്ടമ്മമാർ

മു​ണ്ട​ക്ക​യം: വി​ശ​ന്നി​രി​ക്കു​ന്ന​വ​ർ​ക്ക് വ​യ​റു​നി​റ​ക്കാ​ൻ പൊ​തി​ച്ചോ​റൊ​രു​ക്കു​ക​യാ​ണ്​ ഒ​രു​കൂ​ട്ടം വീ​ട്ട​മ്മ​മാ​ർ. മു​ണ്ട​ക്ക​യം ബൈ​പാ​സ് റോ​ഡി​ൽ ചാ​ച്ചി​ക്ക​വ​ല കേ​ന്ദ്ര​മാ​യാ​ണ് ഒ​രു​പ​റ്റം വ​നി​ത​ക​ൾ ചേ​ർ​ന്ന് വി​ശ​ക്കു​ന്ന​വ​ർ​ക്ക്​ ഭ​ക്ഷ​ണം ന​ൽ​കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ‘ഭ​ക്ഷ​ണ​ക്കൂ​ട്’ എ​ന്ന പേ​രി​ൽ പെ​ട്ടി സ്ഥാ​പി​ച്ച​ത്. വി​ശ​ക്കു​ന്ന ആ​ർ​ക്കും ഇ​വി​ടെ​നി​ന്ന്​ ഭ​ക്ഷ​ണം ല​ഭി​ക്കും. ആ​രും നി​ങ്ങ​ളോ​ട്​ പ​ണം ചോ​ദി​ക്കി​ല്ല. ഒ​രു​നേ​ര​ത്തെ ആ​ഹാ​രം​പോ​ലും കി​ട്ടാ​തെ പ​ല​രും അ​ല​യു​ന്നു എ​ന്ന തി​രി​ച്ച​റി​വി​ൽ​നി​ന്നാ​ണ്​ വീ​ട്ട​മ്മ​മാ​ർ ഈ ​സം​രം​ഭ​വു​മാ​യി ഇ​റ​ങ്ങി​യ​ത്. കു​ടും​ബ​ശ്രീ​യി​ലും മ​റ്റ് സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും പ​ങ്കാ​ളി​യാ​യ റ​ബി​ന സി​യാ​ദി​ന്‍റെ മ​ന​സ്സി​ലു​ദി​ച്ച ആ​ശ​യ​മാ​ണി​ത്. നാ​ട്ടി​ലെ മ​റ്റ് വീ​ട്ട​മ്മ​മാ​ർ​കൂ​ടി ചേ​ർ​ന്ന​പ്പോ​ൾ വി​ശ​പ്പി​ന് ഒ​രു കൈ​ത്താ​ങ്ങ് പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​യി. ഇ​രു​പ​തോ​ളം പേ​ർ ചേ​ർ​ന്ന്​ ദി​വ​സ​വും പ​ത്ത്​ ഉ​ച്ച​ഭ​ക്ഷ​ണ​പ്പൊ​തി​ക​ളാ​ണ്​ മു​ണ്ട​ക്ക​യം ബൈ​പാ​സി​ന്‍റെ ഭാ​ഗ​ത്ത്​ സ്ഥാ​പി​ച്ച ‘ഭ​ക്ഷ​ണ​ക്കൂ​ട്’ എ​ന്ന പെ​ട്ടി​യി​ൽ വെ​ക്കു​ന്ന​ത്. വീ​ട്ട​മ്മ​മാ​ർ ത​ങ്ങ​ളു​ടെ വീ​ടു​ക​ളി​ൽ ഉ​ണ്ടാ​ക്കു​ന്ന ഉ​ച്ച​യൂ​ണി​നൊ​പ്പം ഭ​ക്ഷ​ണ​ക്കൂ​ട്ടി​ൽ വെ​ക്കാ​നു​ള്ള പൊ​തി​ച്ചോ​റു​ക​ൾ​കൂ​ടി പാ​കം ചെ​യ്യും. ഭ​ക്ഷ​ണ​ക്കൂ​ട്ടി​ൽ​നി​ന്ന്​ വ​ഴി​യാ​ത്ര​ക്കാ​ർ ഉ​ൾ​പ്പെ​ടെ ആ​ർ​ക്കും സൗ​ജ​ന്യ​മാ​യി പൊ​തി​ച്ചോ​ർ എ​ടു​ത്ത്​ ഭ​ക്ഷി​ക്കാം.

താ​ൽ​പ​ര്യ​മു​ള്ള​വ​ർ​ക്ക്​ ഭ​ക്ഷ​ണ​ക്കൂ​ടി​ന് സ​മീ​പ​ത്തു​വെ​ച്ച പെ​ട്ടി​യി​ൽ സം​ഭാ​വ​ന ന​ൽ​കാം. ഈ ​പ​ണം നി​ർ​ധ​ന രോ​ഗി​ക​ൾ​ക്ക് ന​ൽ​കും. മൂ​ന്നു​മാ​സം മു​മ്പ്​ തു​ട​ങ്ങി​യ പ​ദ്ധ​തി വി​ജ​യ​ക​ര​മാ​യി മു​ന്നോ​ട്ടു പോ​കു​ന്നു. മി​ക്ക​വ​രും സം​ഭാ​വ​ന പെ​ട്ടി​യി​ൽ ചി​ല്ല​റ തു​ട്ടു​ക​ൾ മു​ത​ൽ ഊ​ണി​ന്‍റെ പ​ണം​വ​രെ നി​ക്ഷേ​പി​ക്കാ​റു​ണ്ട്. വീ​ട്ട​മ്മ​മാ​രു​ടെ ‘വി​ശ​പ്പി​ന് ഒ​രു​കൈ​ത്താ​ങ്ങ്’ പ​ദ്ധ​തി നാ​ടി​ന്‍റെ കൂ​ട്ടാ​യ്മ​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണി​പ്പോ​ൾ. വേ​ന​ൽ രൂ​ക്ഷ​മാ​യ സ​മ​യ​ത്ത്​ എ​ല്ലാ​വ​ർ​ക്കും കു​ടി​നീ​ര്​ ന​ൽ​കാ​ൻ ഇ​വ​ർ ത​ണ്ണീ​ർ​പ​ന്ത​ൽ ഒ​രു​ക്കി​യി​രു​ന്നു. ഇ​താ​ണ്​ പി​ന്നീ​ട്​ ഭ​ക്ഷ​ണ​ക്കൂ​ട്​ പ​ദ്ധ​തി​യാ​യി മാ​റി​യ​ത്. 

Tags:    
News Summary - Bhakshanakkoodu Scheme

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.