ഷം​സു​ദ്ദീ​ൻ അ​നൗ​ൺ​സ്മെ​ന്‍റ്​ ന​ട​ത്തു​ന്നു

മുണ്ടക്കയം സ്റ്റാൻഡിലെ അറിയിപ്പുകാരന്​ അരനൂറ്റാണ്ടിന്റെ തിളക്കം

മു​ണ്ട​ക്ക​യം: ഷം​സു​ദ്ദീ​ന്‍റെ ശ​ബ്​​ദം കേ​ൾ​ക്കാ​ത്ത​വ​രാ​രും ബ​സ്​ സ്റ്റാ​ൻ​ഡി​ലു​ണ്ടാ​വി​ല്ല. 34 വ​ര്‍ഷ​മാ​യി മൈ​ക്കി​ലൂ​ടെ മു​ഴ​ങ്ങി​ക്കേ​ൾ​ക്കു​ന്ന ശ​ബ്​​ദ​മാ​ണി​ത്. ഏ​തു​പ്രാ​യ​ക്കാ​ര്‍ക്കും ഏ​തു ജി​ല്ല​ക്കാ​ര്‍ക്കും മ​ന​സി​ലാ​കു​ന്ന ത​ര​ത്തി​ല്‍ അ​നൗ​ണ്‍സ്‌​മെ​ന്റ് ന​ട​ത്തു​ന്ന മു​ണ്ട​ക്ക​യം മു​ള​ങ്ക​യം, കു​ന്നും​പു​റ​ത്ത് ഷം​സു​ദ്ദീ​ന്‍ (70) ബ​സ്​ ജീ​വ​ന​ക്കാ​രു​ടെ മാ​ത്ര​മ​ല്ല യാ​ത്ര​ക്കാ​രു​ടെ​യും പ്രാ​യ​വ്യ​ത്യാ​സ​മി​ല്ലാ​ത്ത കൂ​ട്ടു​കാ​ര​നാ​ണ്.

ബ​സ്​ സ്റ്റാ​ൻ​ഡും അ​നൗ​ണ്‍സ്‌​മെ​ന്റും ഇ​ല്ലാ​ത്ത കാ​ല​ത്ത് തു​ട​ങ്ങി​യ ബ​സി​ന്‍റെ വി​ളി​ക്കാ​ര​ൻ തൊ​ഴി​ലി​ല്‍ അ​മ്പ​തു വ​ര്‍ഷം പി​ന്നി​ടു​ക​യാ​ണ്. പി​താ​വി​ന്റെ​യും പി​തൃ സ​ഹോ​ദ​ര​ന്റെ​യും പാ​ത പി​ന്തു​ട​ര്‍ന്നാ​ണ് ഷം​സു​ദ്ദീ​ന്‍ ബ​സി​ന്റെ അ​റി​യി​പ്പു​കാ​ര​നാ​യി എ​ത്തു​ന്ന​ത്. 18 ാം വ​യ​സി​ല്‍ ബ​സ്​​സ്റ്റാ​ന്‍ഡി​ല്‍ ഇ​റ​ങ്ങി​യ ഷം​സു​ദ്ദീ​ന്​ ബ​സു​ക​ളു​ടെ പേ​രു​ക​ളും സ​മ​യ ക്ര​മ​വും മ​ന​പ്പാ​ഠ​മാ​ണ്.

പി​താ​വ് അ​ബ്ദു​ല്‍ഖാ​ദ​ര്‍ (പാ​പ്പ​യ​ണ്ണ​ന്‍), പി​തൃ​സ​ഹോ​ദ​ര​ന്‍ ഹ​സ​ന്‍ബാ​വ, ഇ​വ​രു​ടെ സു​ഹൃ​ത്ത് ഈ​പ്പ​ച്ച​ന്‍ എ​ന്നി​വ​രാ​യി​രു​ന്നു അ​മ്പ​തു വ​ര്‍ഷം മു​മ്പ് മു​ണ്ട​ക്ക​യ​ത്തെ ബ​സു​ക​ളി​ല്‍ ആ​ളെ വി​ളി​ച്ചു ക​യ​റ്റി​യി​രു​ന്ന​ത്. കെ.​കെ. റോ​ഡി​ലും കൂ​ട്ടി​ക്ക​ൽ റോ​ഡി​ലും പാ​ര്‍ക്ക് ചെ​യ്യു​ന്ന ബ​സു​ക​ളി​ലേ​ക്ക് ആ​ളു​ക​ളെ കൃ​ത്യ​മാ​യി വി​ളി​ച്ചു​വ​രു​ത്തി ക​യ​റ്റി​യി​രു​ന്ന​ത് ഇ​വ​രാ​ണ്.

പി​ന്നീ​ട് ഷം​സു​ദ്ദീ​നും ഇ​വ​ര്‍ക്കൊ​പ്പം ചേ​ർ​ന്നു. ര​ണ്ടു​മു​ത​ല്‍ മൂ​ന്നു​രൂ​പ വ​രെ​യാ​യി​രു​ന്നു ബ​സു​കാ​ര്‍ ഷം​സു​ദ്ദീ​നു ന​ല്‍കി വ​ന്ന​ത്. അ​ഞ്ചു​രൂ​പ​വ​രെ ത​രു​ന്ന ബ​സു​ട​മ​ക​ളും അ​ക്കാ​ല​ത്ത് ഉ​ണ്ടാ​യി​രു​ന്നു.

1990ല്‍ ​ക​ടു​പ്പ​റ​മ്പി​ല്‍ കെ.​എം. മ​ത്താ​യി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റാ​യി എ​ത്തി​യ​പ്പോ​ഴാ​ണ് ന​ട​ന്നു​ള്ള വി​ളി​ക്ക് വി​രാ​മ​മാ​യ​ത്. സ്റ്റാ​ന്‍ഡി​ല്‍ പ്ര​ത്യ​ക ഇ​രി​പ്പി​ടം ന​ല്‍കി മൈ​ക്കും ന​ല്‍കി. പി​ന്നീ​ട് ഷോ​പ്പി​ങ് കോം​പ്ല​ക്‌​സു​ക​ള്‍ വ​ന്ന​തോ​ടെ ഒ​രു മു​റി മാ​റ്റി​വെ​ച്ചു. ഹ​സ​ന്‍ബാ​വ​യു​ടെ മ​ക​ൻ പി.​എ. ന​സീ​റും ഈ​പ്പ​ച്ച​ന്റെ മ​ക​ൻ ഷി​ബു ഈ​പ്പ​നും ഷം​സു​ദ്ദീ​നൊ​പ്പ​മു​ണ്ട്.

ബ​സു​ക​ളു​ടെ സ​മ​യം മാ​ത്ര​മ​ല്ല യാ​ത്ര​ക്കാ​ര​ന്റെ പ​ഴ്‌​സ് അ​ട​ക്കം എ​ന്തെ​ങ്കി​ലും ന​ഷ്ട​പ്പെ​ട്ടാ​ലും ബ​സു​ക​ള്‍ സ​മ​യം തെ​റ്റി​ച്ചാ​ലും ഷം​സു​ദ്ദീ​ന്‍റെ അ​റി​യി​പ്പെ​ത്തും. ജീ​വ​ന​ക്കാ​ര്‍ സ്റ്റാ​ൻ​ഡി​ല്‍ സ​മ​യ​ത്തെ ചൊ​ല്ലി ത​ര്‍ക്ക​മു​ണ്ടാ​കു​മ്പോ​ള്‍ മ​ധ്യ​സ്ഥ​നാ​യി എ​ത്തു​ന്ന​തും ഷം​സു​ദ്ദീ​നാ​ണ്.

Tags:    
News Summary - Half a century shines for the announcer at the Mundakkayam stand

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.