വാ​ഹ​ന​ങ്ങ​ൾ​ക്കി​ട​യി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന കാ​ൽ​ന​ട​ക്കാ​ർ

അ​ന​ധി​കൃ​ത പാ​ർ​ക്കി​ങ്; ശ്വാസംമുട്ടി തലയോലപ്പറമ്പ്​

ത​ല​യോ​ല​പ്പ​റ​മ്പ്: വാ​ഹ​ന​ങ്ങ​ളു​ടെ അ​ന​ധി​കൃ​ത പാ​ർ​ക്കി​ങ്​ മൂ​ലം റോ​ഡി​ലൂ​ടെ കാ​ൽ​ന​ട​ക്കാ​ർ​ക്ക്​ ന​ട​ക്കാ​ൻ ഇ​ട​മി​ല്ല.

ത​ല​യോ​ല​പ്പ​റ​മ്പ് ജ​ങ്​​ഷ​ൻ മു​ത​ൽ പ​ള്ളി​ക്ക​വ​ല വ​രെ​യു​ള്ള റോ​ഡി​ന്‍റെ ഇ​രു​വ​ശ​ത്തു​മു​ള്ള വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളു​ടെ മു​ൻ​വ​ശ​ത്താ​ണ്​ ത​ല​ങ്ങും വി​ല​ങ്ങും വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തി​യി​ട്ടി​രി​ക്കു​ന്ന​ത്. വാ​ഹ​ന​ങ്ങ​ളും സ്ഥാ​പ​ന​ങ്ങ​ളും നി​റ​യും​തോ​റും സ​ഞ്ച​രി​ക്കാ​ൻ ഇ​ടം​കി​ട്ടാ​തെ ബു​ദ്ധി​മു​ട്ടി​ലാ​ണ്​ കാ​ൽ​ന​ട​ക്കാ​ർ. ചീ​റി​പ്പാ​ഞ്ഞെ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ തി​ര​ക്കേ​റി​യ ടൗ​ണി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന​ത്​ ഒ​രു ഭാ​ഗ്യ​പ​രീ​ക്ഷ​ണ​മാ​ണെ​ന്നാ​ണ്​ നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്.

വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളു​ടെ മു​ന്നി​ൽ എ​ല്ലാ​വി​ധ ട്രാ​ഫി​ക്​ നി​യ​മ​ങ്ങ​ളും കാ​റ്റി​ൽ​പ​റ​ത്തി​യു​ള്ള വാ​ഹ​ന പാ​ർ​ക്കി​ങ്​ പ​തി​വു​കാ​ഴ്ച​യാ​യ​തോ​ടെ ഗ​ത്യ​ന്ത​ര​മി​ല്ലാ​ത്ത യാ​ത്ര​ക്കാ​ർ റോ​ഡി​ലും ഓ​ട​ക​ളു​ടെ മു​ക​ളി​ലൂ​ടെ​യു​മാ​ണ്​ ടൗ​ണി​ലും മ​റ്റും സ​ഞ്ച​രി​ക്കു​ന്ന​ത്. ഇ​തോ​ടെ അ​പ​ക​ട സാ​ധ്യ​ത​ക​ളും വ​ർ​ധി​ച്ചു.

ച​ന്ത​പ്പാ​ലം മു​ത​ൽ ബ​സ്​​സ്റ്റാ​ൻ​ഡ്​ വ​രെ ന​ട​പ്പാ​ത നി​ർ​മി​ക്കാ​ൻ പ​ദ്ധ​തി ഉ​ണ്ടാ​യി​രു​ന്നു. ഈ ​ആ​ശ​യം ഇ​ന്ന്​ ച​വ​റ്റു​കൊ​ട്ട​യി​ലാ​ണ്. ഇ​രു​വ​ശ​ത്തും റോ​ഡി​നോ​ട്​ ചേ​ർ​ന്നാ​ണ്​ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം.

ഇ​ത്​ അ​പ​ക​ട​സാ​ധ്യ​ത ഇ​ര​ട്ടി​യാ​ക്കു​ക​യാ​ണ്. നി​ല​വി​ൽ ച​ന്ത​പ്പാ​ലം മു​ത​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തേ​ണ്ട സാ​ഹ​ച​ര്യ​മാ​ണ്. മാ​ർ​ക്ക​റ്റി​നു​ള്ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന വീ​തി​കു​റ​ഞ്ഞ മാ​ർ​ക്ക​റ്റ്-​പാ​ലാം​ക​ട​വ്​ റോ​ഡും വാ​ഹ​ന​ങ്ങ​ൾ തി​ങ്ങി​നി​ര​ങ്ങി​യാ​ണ്​ ക​ട​ന്നു​പോ​കു​ന്ന​ത്.

ഇ​വി​ടെ വ​ൺ​വേ സം​വി​ധാ​നം അ​ടി​യ​ന്ത​ര​മാ​യി ന​ട​പ്പാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്. ട്രാ​ഫി​ക്​ നി​യ​മ​ങ്ങ​ൾ കാ​റ്റി​ൽ​പ​റ​ത്തു​ന്ന​വ​ർ​ക്കെ​തി​രെ ബോ​ധ​വ​ത്ക​രം ന​ട​പ്പി​ൽ വ​രു​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​മു​യ​രു​ന്നു​ണ്ട്.

Tags:    
News Summary - Illegal parking in Thalayolaparambu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.