കോട്ടയം: 1977 മുതല്‍ പട്ടികജാതി സംവരണ മണ്ഡലമാണ് വൈക്കം. സംവരണമണ്ഡലങ്ങള്‍ക്ക് പ്രത്യേക ലക്ഷ്യങ്ങളുണ്ട്. ചരിത്രപരമായി മാറ്റിനിര്‍ത്തപ്പെട്ട ജനതക്ക് രാഷ്ട്രീയശബ്ദം നല്‍കുകയെന്നതാണ് അതിൽ പ്രധാനം. കീഴാളജനതയുടെ സഞ്ചാര സ്വാതന്ത്ര്യപ്രഖ്യാപനം നടന്നയിടമാണ് വൈക്കം. അതുകൊണ്ടുതന്നെ കേരളത്തിെൻറ മാറ്റത്തിനു ചുക്കാൻ പിടിച്ചയിടം കൂടിയാണ്. 1957 മുതൽ 2011വരെ നടന്ന 14 തെരഞ്ഞെടുപ്പ് ഫലവും ഒരു ഉപതെരഞ്ഞെടുപ്പ് ഫലവും വിലയിരുത്തിയാൽ 12 തവണ സി.പി.ഐയും മൂന്ന് തവണ കോൺഗ്രസും ഇവിടെ നിന്ന് ജയിച്ചു.
ജില്ലയിലെ സി.പി.ഐയുടെ കുത്തക സീറ്റാണ് വൈക്കം. 1996 മുതൽ സി.പി.ഐ സ്ഥാനാർഥികൾ മാത്രമേ ഇവിടെ നിന്ന് ജയിച്ചിട്ടുള്ളൂ. 1957ലെ ആദ്യതെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ കെ.ആർ. നാരായണനായിരുന്നു വിജയി. സി.പി.ഐയിലെ സി.കെ. വിശ്വനാഥനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. 654 വോട്ടായിരുന്നു ഭൂരിപക്ഷം. 1960ൽ പി.എസ്. ശ്രീനിവാസനിലൂടെ സി.പി.ഐ മണ്ഡലം പിടിച്ചെടുത്തു. തൊട്ടടുത്ത തെരഞ്ഞെടുപ്പിൽ പി. പരമേശ്വരൻ കോൺഗ്രസിനു മണ്ഡലം സമ്മാനിച്ചു.
1967ൽ പി.എസ്. ശ്രീനിവാസൻ പകരം വീട്ടി. 77 മുതല്‍ 87വരെ 10 വര്‍ഷം തുടര്‍ച്ചയായി മൂന്നുതവണ മണ്ഡലത്തെ പ്രതിനിധാനം ചെയ്തത് സി.പി.ഐയിലെ എം.കെ. കേശവനാണ്. 1987ലെ തെരഞ്ഞെടുപ്പിൽ പി.കെ. രാഘവന് മണ്ഡലത്തെ പ്രതിനിധാനം ചെയ്തു.
1991ല്‍ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിലെ കെ.കെ. ബാലകൃഷ്ണന് ഇടതുകോട്ടയായ വൈക്കം മണ്ഡലത്തില്‍നിന്ന് വിജയിച്ചു. 1996ല്‍ എം.കെ. കേശവനിലൂടെ ഇടതുപക്ഷം മണ്ഡലം തിരിച്ചുപിടിച്ചു. 1991, 2001 തെരഞ്ഞെടുപ്പുകളില്‍ സി.പി.ഐയിലെ പി. നാരായണനും 2006, 2011 തെരഞ്ഞെടുപ്പുകളില്‍ കെ. അജിത്തും വിജയിച്ചു. നാലുതവണ തെരഞ്ഞെടുക്കപ്പെട്ട എം.കെ. കേശവെൻറ മകനാണ് കെ. അജിത്.
2016ൽ അജിത്തിന് പകരം സി.പി.ഐ നിയോഗിച്ച സി.കെ. ആശയാണ് നിലവിൽ എം.എൽ.എ. 1977, 1980 തെരഞ്ഞെടുപ്പുകളില്‍ 60 ശതമാനത്തിനു മുകളില്‍ വോട്ടുനേടിയ ഇടതുപക്ഷം തുടര്‍ന്നുവന്ന തെരഞ്ഞെടുപ്പുകളില്‍ 50 ശതമാനത്തില്‍ താഴെമാത്രം വോട്ടുനേടുകയും 1991ല്‍ മണ്ഡലം കൈവിട്ടുകളയുകയും ചെയ്തിരുന്നു. 1996നുശേഷം നടന്ന തെരഞ്ഞെടുപ്പുകളില്‍ ഇടതുപക്ഷം തുടര്‍ച്ചയായി വിജയിക്കുന്നുണ്ടെങ്കിലും 50 ശതമാനത്തിന് അടുത്തുമാത്രമാണ് വോട്ട് കിട്ടുന്നത്.
പുലയരുടെയും ഈഴവരുടെയും വോട്ടുകളാണ് മണ്ഡലത്തിെൻറ ജയസാധ്യത നിർണയിക്കുന്നത്. ഇത് മൊത്തം വോട്ടര്‍മാരുടെ പകുതിയിലധികംവരും. മുമ്പൊന്നുമില്ലാത്തവിധം രാഷ്ട്രീയധ്രുവീകരണം ഈ സമുദായങ്ങള്‍ക്കിടയില്‍ ഉണ്ടായിട്ടുണ്ട്.
സാമ്പത്തിക സംവരണ വിഷയത്തിൽ മുഖം തിരിച്ചുനിൽക്കുന്ന കെ.പി.എം.എസിലെ ഒരു വിഭാഗം യു.ഡി.എഫിലേക്ക് ചായുകയും മറ്റൊന്ന് ബി.ജെ.പി-ബി.ഡി.ജെ.എസ് സഖ്യത്തിനൊപ്പം നിലകൊള്ളുകയും ചെയ്യുമ്പോള്‍ വൈക്കം മണ്ഡലം ഇടതു കോട്ടയാണെന്ന യാഥാര്‍ഥ്യം ചിലപ്പോള്‍ മാറിമറിഞ്ഞേക്കാം.
മണ്ഡല സ്ഥിതി വിവരം
വൈക്കം മുനിസിപ്പാലിറ്റിയും ചെമ്പ്, കല്ലറ, മറവൻതുരുത്ത്, ടി.വി. പുരം, തലയാഴം, തലയോലപ്പറമ്പ്, ഉദയനാപുരം, വെച്ചൂർ, വെള്ളൂർ എന്നീ പഞ്ചായത്തുകളും ചേർന്നതാണ് വൈക്കം നിയമസഭ മണ്ഡലം. വോട്ടർമാർ
ആകെ 162622
പുരുഷൻമാർ 79299
സ്ത്രീകൾ 83321
ട്രാൻസ്ജെൻഡറുകൾ 2 വൈക്കത്തിെൻറ ജനപ്രതിനിധികൾ
1957-1959 കെ.ആർ. നാരായണൻ (കോൺഗ്രസ്)
1960-1964 പി.എസ്. ശ്രീനിവാസൻ (സി.പി.ഐ)
1965 പി. പരമേശ്വരൻ (കോൺഗ്രസ്)
1967-1970 പി.എസ്. ശ്രീനിവാസൻ (സി.പി.ഐ)
1970-1977 പി.എസ്. ശ്രീനിവാസൻ (സി.പി.ഐ)
1977-1979 എം.കെ. കേശവൻ (സി.പി.ഐ)
1980-1982 എം.കെ. കേശവൻ (സി.പി.ഐ)
1982-1987 എം.കെ. കേശവൻ (സി.പി.ഐ)
1987-1991 പി.കെ. രാഘവൻ (സി.പി.ഐ)
1991-1996 കെ.കെ. ബാലകൃഷ്ണൻ (കോൺഗ്രസ് ഐ).
1996-1997 എം.കെ. കേശവൻ (സി.പി.ഐ)
1998-2001 പി. നാരായണൻ (സി.പി.ഐ)
2001-2006 പി. നാരായണൻ (സി.പി.ഐ)
2006-2011 കെ. അജിത് (സി.പി.ഐ)
2011-2016 കെ. അജിത് (സി.പി.ഐ)
2016-2021 സി.കെ. ആശ (സി.പി.ഐ) 2020 തദ്ദേശ തെരഞ്ഞെടുപ്പ്
എൽ.ഡി.എഫ് 57867
യു.ഡി.എഫ് 49365
എൻ.ഡി.എ 18117
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.