Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
vaikom
cancel
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightVaikomchevron_rightമാറി മറിയുമോ...

മാറി മറിയുമോ വൈക്കത്തിൻ മനം

text_fields
bookmark_border

കോ​ട്ട​യം: 1977 മു​ത​ല്‍ പ​ട്ടി​ക​ജാ​തി സം​വ​ര​ണ മ​ണ്ഡ​ല​മാ​ണ് വൈ​ക്കം. സം​വ​ര​ണ​മ​ണ്ഡ​ല​ങ്ങ​ള്‍ക്ക് പ്ര​ത്യേ​ക ല​ക്ഷ്യ​ങ്ങ​ളു​ണ്ട്. ച​രി​ത്ര​പ​ര​മാ​യി മാ​റ്റി​നി​ര്‍ത്ത​പ്പെ​ട്ട ജ​ന​ത​ക്ക് രാ​ഷ്​​ട്രീ​യ​ശ​ബ്​​ദം ന​ല്‍കു​ക​യെ​ന്ന​താ​ണ്​ അ​തി​ൽ പ്ര​ധാ​നം. കീ​ഴാ​ള​ജ​ന​ത​യു​ടെ സ​ഞ്ചാ​ര സ്വാ​ത​ന്ത്ര്യ​പ്ര​ഖ്യാ​പ​നം ന​ട​ന്ന​യി​ട​മാ​ണ് വൈ​ക്കം. അ​തു​കൊ​ണ്ടു​ത​ന്നെ കേ​ര​ള​ത്തി​െൻറ മാ​റ്റ​ത്തി​നു​ ചു​ക്കാ​ൻ പി​ടി​ച്ച​യി​ടം കൂ​ടി​യാ​ണ്​. 195​7 മു​ത​ൽ 2011വ​രെ ന​ട​ന്ന 14 തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​വും ഒ​രു ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​വും വി​ല​യി​രു​ത്തി​യാ​ൽ 12 ത​വ​ണ സി.​പി.​ഐ​യും മൂ​ന്ന് ത​വ​ണ കോ​ൺ​ഗ്ര​സും ഇ​വി​ടെ നി​ന്ന്​ ജ​യി​ച്ചു.

ജി​ല്ല​യി​ലെ സി.​പി.​ഐ​യു​ടെ കു​ത്ത​ക സീ​റ്റാ​ണ് വൈ​ക്കം. 1996 മു​ത​ൽ സി.​പി.​ഐ സ്ഥാ​നാ​ർ​ഥി​ക​ൾ മാ​ത്ര​മേ ഇ​വി​ടെ നി​ന്ന്​ ജ​യി​ച്ചി​ട്ടു​ള്ളൂ. 1957ലെ ​ആ​ദ്യ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സി​ലെ കെ.​ആ​ർ. നാ​രാ​യ​ണ​നാ​യി​രു​ന്നു വി​ജ​യി. സി.​പി.​ഐ​യി​ലെ സി.​കെ. വി​ശ്വ​നാ​ഥ​നെ​യാ​ണ്​ അ​ദ്ദേ​ഹം പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. 654 വോ​ട്ടാ​യി​രു​ന്നു ഭൂ​രി​പ​ക്ഷം. 1960ൽ ​പി.​എ​സ്. ശ്രീ​നി​വാ​സ​നി​ലൂ​ടെ സി.​പി.​ഐ മ​ണ്ഡ​ലം പി​ടി​ച്ചെ​ടു​ത്തു. തൊ​ട്ട​ടു​ത്ത തെ​ര​ഞ്ഞെ​ടു​പ്പി​ൽ പി. ​പ​ര​മേ​ശ്വ​ര​ൻ കോ​ൺ​ഗ്ര​സി​നു​ മ​ണ്ഡ​ലം സ​മ്മാ​നി​ച്ചു.

1967ൽ ​പി.​എ​സ്. ശ്രീ​നി​വാ​സ​ൻ പ​ക​രം വീ​ട്ടി. 77 മു​ത​ല്‍ 87വ​രെ 10 വ​ര്‍ഷം തു​ട​ര്‍ച്ച​യാ​യി മൂ​ന്നു​ത​വ​ണ മ​ണ്ഡ​ല​ത്തെ പ്ര​തി​നി​ധാ​നം ചെ​യ്ത​ത്​ സി.​പി.​ഐ​യി​ലെ എം.​കെ. കേ​ശ​വ​നാ​ണ്. 1987ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ പി.​കെ. രാ​ഘ​വ​ന്‍ മ​ണ്ഡ​ല​ത്തെ പ്ര​തി​നി​ധാ​നം ചെ​യ്തു.

1991ല്‍ ​ഇ​ന്ത്യ​ന്‍ നാ​ഷ​ന​ല്‍ കോ​ണ്‍ഗ്ര​സി​ലെ കെ.​കെ. ബാ​ല​കൃ​ഷ്ണ​ന്‍ ഇ​ട​തു​കോ​ട്ട​യാ​യ വൈ​ക്കം മ​ണ്ഡ​ല​ത്തി​ല്‍നി​ന്ന് വി​ജ​യി​ച്ചു. 1996ല്‍ ​എം.​കെ. കേ​ശ​വ​നി​ലൂ​ടെ ഇ​ട​തു​പ​ക്ഷം മ​ണ്ഡ​ലം തി​രി​ച്ചു​പി​ടി​ച്ചു. 1991, 2001 തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ സി.​പി.​ഐ​യി​ലെ പി. ​നാ​രാ​യ​ണ​നും 2006, 2011 തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ കെ. ​അ​ജി​ത്തും വി​ജ​യി​ച്ചു. നാ​ലു​ത​വ​ണ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട എം.​കെ. കേ​ശ​വ​െൻറ മ​ക​നാ​ണ്​ കെ. ​അ​ജി​ത്.

2016ൽ ​അ​ജി​ത്തി​ന്​ പ​ക​രം സി.​പി.​ഐ നി​യോ​ഗി​ച്ച സി.​കെ. ആ​ശ​യാ​ണ്​ നി​ല​വി​ൽ എം.​എ​ൽ.​എ. 1977, 1980 തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ 60 ശ​ത​മാ​ന​ത്തി​നു മു​ക​ളി​ല്‍ വോ​ട്ടു​നേ​ടി​യ ഇ​ട​തു​പ​ക്ഷം തു​ട​ര്‍ന്നു​വ​ന്ന തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ 50 ശ​ത​മാ​ന​ത്തി​ല്‍ താ​ഴെ​മാ​ത്രം വോ​ട്ടു​നേ​ടു​ക​യും 1991ല്‍ ​മ​ണ്ഡ​ലം കൈ​വി​ട്ടു​ക​ള​യു​ക​യും ചെ​യ്തി​രു​ന്നു. 1996നു​ശേ​ഷം ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ ഇ​ട​തു​പ​ക്ഷം തു​ട​ര്‍ച്ച​യാ​യി വി​ജ​യി​ക്കു​ന്നു​ണ്ടെ​ങ്കി​ലും 50 ശ​ത​മാ​ന​ത്തി​ന് അ​ടു​ത്തു​മാ​ത്ര​മാ​ണ് വോ​ട്ട്​ കി​ട്ടു​ന്ന​ത്.

പു​ല​യ​രു​ടെ​യും ഈ​ഴ​വ​രു​ടെ​യും വോ​ട്ടു​ക​ളാ​ണ് മ​ണ്ഡ​ല​ത്തി​െൻറ ജ​യ​സാ​ധ്യ​ത നി​ർ​ണ​യി​ക്കു​ന്ന​ത്. ഇ​ത് മൊ​ത്തം വോ​ട്ട​ര്‍മാ​രു​ടെ പ​കു​തി​യി​ല​ധി​കം​വ​രും. മു​മ്പൊ​ന്നു​മി​ല്ലാ​ത്ത​വി​ധം രാ​ഷ്​​ട്രീ​യ​ധ്രു​വീ​ക​ര​ണം ഈ ​സ​മു​ദാ​യ​ങ്ങ​ള്‍ക്കി​ട​യി​ല്‍ ഉ​ണ്ടാ​യി​ട്ടു​ണ്ട്.

സാ​മ്പ​ത്തി​ക സം​വ​ര​ണ വി​ഷ​യ​ത്തി​ൽ മു​ഖം തി​രി​ച്ചു​നി​ൽ​ക്കു​ന്ന കെ.​പി.​എം.​എ​സി​ലെ ഒ​രു വി​ഭാ​ഗം യു.​ഡി.​എ​ഫി​ലേ​ക്ക്​ ചാ​യു​ക​യും മ​റ്റൊ​ന്ന് ബി.​ജെ.​പി-​ബി.​ഡി.​ജെ.​എ​സ് സ​ഖ്യ​ത്തി​നൊ​പ്പം നി​ല​കൊ​ള്ളു​ക​യും ചെ​യ്യു​മ്പോ​ള്‍ വൈ​ക്കം മ​ണ്ഡ​ലം ഇ​ട​തു കോ​ട്ട​യാ​ണെ​ന്ന യാ​ഥാ​ര്‍ഥ്യം ചി​ല​പ്പോ​ള്‍ മാറിമറിഞ്ഞേക്കാം.

മ​ണ്ഡ​ല സ്ഥി​തി വി​വ​രം

വൈ​ക്കം മു​നി​സി​പ്പാ​ലി​റ്റി​യും ചെ​മ്പ്, ക​ല്ല​റ, മ​റ​വ​ൻ​തു​രു​ത്ത്, ടി.​വി. പു​രം, ത​ല​യാ​ഴം, ത​ല​യോ​ല​പ്പ​റ​മ്പ്, ഉ​ദ​യ​നാ​പു​രം, വെ​ച്ചൂ​ർ, വെ​ള്ളൂ​ർ ​ ​എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളും ചേ​ർ​ന്ന​താ​ണ്​ വൈ​ക്കം നി​യ​മ​സ​ഭ മ​ണ്ഡ​ലം.

വോ​ട്ട​ർ​മാ​ർ
ആ​കെ 162622
പു​രു​ഷ​ൻ​മാ​ർ 79299
സ്​​ത്രീ​ക​ൾ 83321
ട്രാ​ൻ​സ്​​ജെ​ൻ​ഡ​റു​ക​ൾ 2

വൈക്കത്തി​െൻറ ജനപ്രതിനിധികൾ
1957-1959 കെ.ആർ. നാരായണൻ (കോൺഗ്രസ്)
1960-1964 പി.എസ്. ശ്രീനിവാസൻ (സി.പി.ഐ)
1965 പി. പരമേശ്വരൻ (കോൺഗ്രസ്)
1967-1970 പി.എസ്. ശ്രീനിവാസൻ (സി.പി.ഐ)
1970-1977 പി.എസ്. ശ്രീനിവാസൻ (സി.പി.ഐ)
1977-1979 എം.കെ. കേശവൻ (സി.പി.ഐ)
1980-1982 എം.കെ. കേശവൻ (സി.പി.ഐ)
1982-1987 എം.കെ. കേശവൻ (സി.പി.ഐ)
1987-1991 പി.കെ. രാഘവൻ (സി.പി.ഐ)
1991-1996 കെ.കെ. ബാലകൃഷ്ണൻ (കോൺഗ്രസ് ഐ).
1996-1997 എം.കെ. കേശവൻ (സി.പി.ഐ)
1998-2001 പി. നാരായണൻ (സി.പി.ഐ)
2001-2006 പി. നാരായണൻ (സി.പി.ഐ)
2006-2011 കെ. അജിത് (സി.പി.ഐ)
2011-2016 കെ. അജിത് (സി.പി.ഐ)
2016-2021 സി.കെ. ആശ (സി.പി.ഐ)

2020 ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ്​
എ​ൽ.​ഡി.​എ​ഫ്​ 57867
യു.​ഡി.​എ​ഫ്​ 49365
എ​ൻ.​ഡി.​എ 18117


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vaikomassembly election 2021
News Summary - Vaikom's mind will change
Next Story