ആംബുലൻസിലെ ഡ്രൈവർമാരുടെ തൊഴിൽസുരക്ഷ ഉറപ്പാക്കണം

കോഴിക്കോട്​: പാലിയേറ്റിവ് ആംബുലൻസിലെ ഡ്രൈവർമാരുടെ തൊഴിൽസുരക്ഷ ഉറപ്പാക്കണമെന്നും സ്വകാര്യ ആംബുലൻസുകളുടെ ചാർജ് ഏകീകരിക്കണമെന്നും പാലിയേറ്റിവ് ആൻഡ്​ ആംബുലൻസ് ഡ്രൈവർമാരുടെ ജില്ല കൺവെൻഷൻ ആവശ്യപ്പെട്ടു. ഓട്ടോ-ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂനിയൻ ജില്ല പ്രസിഡന്റ് പി.കെ. പ്രേമനാഥ് ഉദ്ഘാടനം ചെയ്തു. കെ.കെ മമ്മു അധ്യക്ഷത വഹിച്ചു. വേണു കക്കട്ടിൽ, സി.കെ. പ്രമോദ്, രാജൻ തോലേരി, ബഷീർ നരിക്കുനി, ബിജേഷ് എന്നിവർ സംസാരിച്ചു. പി. രഞ്​ജിത്ത് സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.