മേയ്​ത്ര ചെയർമാൻ ഫൈസല്‍ ഇ. കോട്ടിക്കോളന്‍, സി.ഇ.ഒ ഡോ. പി. മോഹനകൃഷ്ണന്‍ എന്നിവർ വാർത്തസമ്മേളനത്തിൽ

സംസ്ഥാനത്തെ ആദ്യ ടെലി ഐ.സി.യു മേയ്ത്ര ആശുപത്രിയുടെ സഹകരണത്തോടെ

കോഴിക്കോട്: ഗവ. ബീച്ച്​ ജനറൽ ആശുപത്രിയിൽ ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ ഒരുക്കിയ സംസ്ഥാനത്തെ ആദ്യ ടെലി ഐ.സി.യു സംവിധാനത്തിലെ വിദഗ്ധ ചികിത്സ, സാങ്കേതികവിദ്യ എന്നീ സേവനങ്ങള്‍ മേയ്ത്ര ആശുപത്രി​ സൗജന്യമായി ലഭ്യമാക്കുമെന്ന്​ ആശുപത്രി അധികൃതർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
സംരംഭത്തി​ൻെറ നടത്തിപ്പുമായി ബന്ധപ്പെട്ട സാമ്പത്തികസഹായം ഏറ്റെടുക്കുന്നത് ഫൈസൽ-ഷബാന ഫൗണ്ടേഷനാണ്. ആരോഗ്യസുരക്ഷാ മേഖലയില്‍ സാങ്കേതിക വൈദഗ്ധ്യം ഉപയോഗപ്പെടുത്തി അതിവിദഗ്ധ ഡോക്ടര്‍മാരുടെ കുറവ് ബാധിക്കാത്ത രീതിയില്‍ സംസ്ഥാനത്തി​ൻെറ ആരോഗ്യരംഗത്തെ മുന്നോട്ടുനയിക്കാമെന്ന ലക്ഷ്യത്തിലേക്കുള്ള മേയ്ത്ര ആശുപത്രിയുടെ ആദ്യ ചുവടുവെപ്പാണിതെന്ന് ആശുപത്രി ചെയര്‍മാനും കെഫ് ഹോള്‍ഡിങ്‌സ്​ സ്ഥാപക ചെയര്‍മാനുമായ ഫൈസല്‍ ഇ. കോട്ടിക്കോളന്‍ പറഞ്ഞു.
ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ടെലി ഐ.സി.യു സേവനം ലഭ്യമാക്കുകവഴി രോഗികള്‍ക്ക് പരമാവധി ചികിത്സ ലഭ്യമാക്കാനും ഈ പുതുസംവിധാനം വഴിയാകുമെന്നാണ് പ്രതീക്ഷ. മേയ്ത്ര ഹോസ്പിറ്റലിലെ കമാന്‍ഡ് സൻെററിലിരുന്ന് 24 മണിക്കൂറും രോഗികളെ നിരീക്ഷിക്കാനും ചികിത്സ നിർദേശിക്കാനും സാധിക്കുന്ന വിദഗ്ധ ഡോക്ടര്‍മാരെ സജ്ജമാക്കിയിട്ടുണ്ടെന്ന് മേയ്ത്ര ആശുപത്രി സി.ഇ.ഒ ഡോ. പി. മോഹനകൃഷ്ണന്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.