ആയഞ്ചേരി: അസംഘടിത മേഖലയിലെ അധ്യാപകർക്ക് ക്ഷേമനിധിയും പെൻഷനും ഏർപ്പെടുത്തണമെന്ന് വാർഷിക കൺവെൻഷൻ ആവശ്യപ്പെട്ടു. ഗാനരചയിതാവ് ഇ.വി. വത്സൻ ഉദ്ഘാടനം ചെയ്തു. രാജാറാം തൈപ്പള്ളി മുഖ്യപ്രഭാഷണം നടത്തി. ആർ.പി. രാജേഷ് അധ്യക്ഷത വഹിച്ചു. എ.എസ്. അജീഷ്, ദിൽജിത്ത് മണിയൂർ, മനോജ് ചാലക്കണ്ടി, ഗംഗാധരൻ എൻ, വിജിന എം.കെ, മുരളീധരൻ ഇ.കെ, പ്രേമ പി, ദേവി ടീച്ചർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ആർ.പി. രാജേഷ് (ചെയർ), അഖിൽ എ.കെ (വൈ. ചെയർ), വിജിന എം.കെ, ദിൽജിത്ത് മണിയൂർ (കൺ), ദേവി ടീച്ചർ, സുധീർ വാണിമേൽ (ജോ. കൺ), ഗംഗാധരൻ എൻ (ട്രഷ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.