അബ്ദുറഹ്മാൻ പുറ്റേക്കാട് കവിത പുരസ്കാരം കെ.എം റഷീദിന്

കോഴിക്കോട്: ഫറോക്ക് വായനക്കൂട്ടം 14ാം വാർഷികത്തിൻ്റെ ഭാഗമായുള്ള അബ്ദുറഹ്മാൻ പുറ്റേക്കാട് കവിതാ അവാർഡ് മാധ്യമം സീനിയർ സബ് എഡിറ്റർ കെ.എം റഷീദിന് . നിഴലിനെ ഓടിക്കുന്ന വിദ്യ എന്ന സമാഹാരത്തിനാണ് പുരസ്കാരം. ചെറുവണ്ണർ എം.മാധവി ടീച്ചർ അനുഭവക്കുറിപ്പ് അവാർഡിന് കെ.ആർ രാജേഷ് ആലപ്പുഴയും അർഹനായി. അവാർഡ് തുകയും പ്രശസ്തിപത്രവും, ഫലകവും ജനുവരി 26 നു ഫറോക്ക് വ്യാപാരഭവനിൽ നടക്കുന്ന വാർഷികാഘോഷ പരിപാടിയിൽ കവി വീരാൻ കുട്ടി സമ്മാനിക്കും.

കോട്ടയം നാഷനൽ ബുക്സ്റ്റാൾ ആണ് കവിതാ സമാഹാരം പ്രസിദ്ധീകരിച്ചത്. കോഴിക്കോട് താമരശേരി സ്വദേശിയായ കെ.എം റഷീദിന് കവിതക്ക് ലെനിൻ ഇറാനി പ്രത്യേക പുരസ്കാരം, കെ.എൻ. എം സംസ്ഥാന അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. കഥയരങ്ങ്, കവിയരങ്ങ് ., കലാകാരന്മാരെ അനുമോദിയ്ക്കൽ തുടങ്ങിയ പരിപാടികൾ വാർഷികത്തിൻ്റെ ഭാഗമായി നടക്കുമെന്ന് ഫറോക്ക് വായനക്കൂട്ടം ജനറൽ സെക്രട്ടറിവിജയകുമാർ പൂതേരി അറിയിച്ചു.

Tags:    
News Summary - Abdu Rahman Putekad Poetry Award to KM Rasheed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.