വില്യാപ്പള്ളി ടൗണിൽ ഇന്നു മുതൽ ഗതാഗത പരിഷ്കാരം

വി​ല്യാ​പ്പ​ള്ളി: വി​ല്യാ​പ്പ​ള്ളി ടൗ​ണി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക് പ​തി​വാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ തി​ങ്ക​ളാ​ഴ്ച മു​ത​ൽ ഗ​താ​ഗ​ത പ​രി​ഷ്കാ​രം ഏ​ർ​പ്പെ​ടു​ത്താ​ൻ പ​ഞ്ചാ​യ​ത്ത് വി​ളി​ച്ചു​ചേ​ർ​ത്ത യോ​ഗം തീ​രു​മാ​നി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് കെ.​കെ. ബി​ജു, വ​ട​ക​ര സ​ബ് ഇ​ൻ​സ്പെ​ക്ട​ർ എ​ൻ. സു​നി​ൽ​കു​മാ​ർ, മ​റ്റ് പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ, തൊ​ഴി​ലാ​ളി യൂ​നി​യ​ൻ പ്ര​തി​നി​ധി​ക​ൾ, രാ​ഷ്ട്രീ​യ ക​ക്ഷി പ്ര​തി​നി​ധി​ക​ൾ, വ്യാ​പാ​ര സം​ഘ​ട​ന പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​രു​ടെ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.

ത​ണ്ണീ​ർ​പ്പ​ന്ത​ൽ ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന ബ​സു​ക​ൾ അ​ൽ​ഹി​ന്ദ് ട്രാ​വ​ൽ​സി​നു മു​ന്നി​ലും വ​ട​ക​ര ഭാ​ഗ​ത്തേ​ക്കു​ള്ള ബ​സു​ക​ൾ വി.​എം കോം​പ്ല​ക്സി​നു മു​ന്നി​ലും നി​ർ​ത്തി ആ​ളെ ക​യ​റ്റി​യി​റ​ക്ക​ണം. കൂ​ടു​ത​ൽ സ​മ​യം സ്റ്റോ​പ്പു​ക​ളി​ൽ നി​ർ​ത്തി​യി​ട​രു​ത്. അ​ൽ​ഹി​ന്ദ് ട്രാ​വ​ൽ​സ് മു​ത​ൽ പോ​സ്റ്റ് ഓ​ഫി​സ് വ​രെ ടൗ​ണി​ൽ ഇ​രു​വ​ശ​ത്തും വാ​ഹ​ന പാ​ർ​ക്കി​ങ് അ​നു​വ​ദി​ക്കി​ല്ല.

പോ​സ്റ്റ് ഓ​ഫി​സ് മു​ത​ൽ വ​ട​ക​ര ഭാ​ഗ​ത്തേ​ക്കും അ​ൽ ഹി​ന്ദ് ട്രാ​വ​ൽ​സ് മു​ത​ൽ ആ​യ​ഞ്ചേ​രി റോ​ഡു​വ​രെ​യും ഒ​രു​വ​ശ​ത്തു മാ​ത്രം പാ​ർ​ക്കി​ങ് ചെ​യ്യു​ക. കൊ​ള​ത്തൂ​ർ റോ​ഡി​ൽ ഓ​ട്ടോ​റി​ക്ഷ പാ​ർ​ക്കി​ങ് ഡോ. ​ഖാ​ദ​റി​ന്റെ വീ​ട് ക​ഴി​ഞ്ഞു​ള്ള ഭാ​ഗ​ത്താ​യി​രി​ക്ക​ണം. യാ​ത്ര​ക്ക് ത​യാ​റാ​യ ര​ണ്ട് ഓ​ട്ടോ​റി​ക്ഷ മാ​ത്രം മു​ന്നി​ൽ​വെ​ക്കാം. കൊ​ള​ത്തൂ​ർ റോ​ഡി​ലും ഒ​രു വ​ശ​ത്തു​മാ​ത്രം വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തി​യി​ടു​ക. ച​ര​ക്കു​വാ​ഹ​ന​ങ്ങ​ൾ രാ​വി​ലെ 8.30 മു​ത​ൽ 10.30 വ​രെ​യും വൈ​കീ​ട്ട് നാ​ലു മു​ത​ൽ 5.30 വ​രെ​യും ക​യ​റ്റി​റ​ക്ക് പാ​ടി​ല്ല. ഗ​താ​ഗ​ത നി​യ​ന്ത്ര​ണം കാ​ര്യ​ക്ഷ​മ​മാ​ക്കാ​ൻ കൂ​ടു​ത​ൽ പൊ​ലീ​സു​കാ​രു​ടെ സേ​വ​നം ഉ​റ​പ്പാ​ക്കും.

Tags:    
News Summary - Transport reform in Vilyapally town

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.