കോഴിക്കോട്: പുറക്കാട്ടിരി എ.സി. ഷൺമുഖദാസ് മെമ്മോറിയൽ ആയുർവേദ ചൈൽഡ് ആൻഡ് അഡോളസെന്റ് കെയർ സെന്ററിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താനുള്ള പദ്ധതികൾ തുടങ്ങി. ആദ്യ പടിയായി രണ്ട് കോടി രൂപയുടെ വിശദമായ മാസ്റ്റർ പ്ലാൻ തയാറാക്കി നൽകാൻ മന്ത്രി എ.കെ. ശശീന്ദ്രന്റെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ തീരുമാനമായി.
പഠന, പെരുമാറ്റ, വളർച്ച വൈകല്യമുള്ള കുട്ടികളെയും കൗമാരക്കാരെയും ചികിത്സിക്കുന്ന ആശുപത്രിയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ ജില്ല പഞ്ചായത്ത് നേരത്തേ തയാറാക്കിയ 40 കോടി രൂപയുടെ മാസ്റ്റർപ്ലാൻ കേന്ദ്ര സർക്കാറിന്റെ പരിഗണനയിലുണ്ട്. ഇക്കാര്യത്തിലും വിശദമായ ഇടപെടൽ നടത്തുമെന്ന് മന്ത്രി പറഞ്ഞു.
കഴിഞ്ഞ ബജറ്റിലാണ് രണ്ടുകോടി രൂപ ആശുപത്രി വികസനത്തിനായി സർക്കാർ അനുവദിച്ചത്. നേരത്തേ ആസ്തി വികസന ഫണ്ടിൽനിന്ന് ഒന്നരക്കോടി രൂപ ചെലവഴിച്ച് ആശുപത്രി കവാടവും റോഡും നിർമിച്ചിരുന്നു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, തലക്കുളത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി. പ്രമീള, ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ നിഷ പുത്തൻപുരക്കൽ, കെ.വി. റീന, ജില്ല പഞ്ചായത്ത് അംഗം റസിയ തോട്ടായി, ആയുർവേദ ഡി.എം.ഒ ഡോ കെ. സുനിൽ, ഡി.പി.എം അനീന ത്യാഗരാജ്, ആശുപത്രി സൂപ്രണ്ട് മേരി സെബാസ്റ്റ്യൻ, സി.എം.ഒ ഡോ. യദുനന്ദൻ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.