കോഴിക്കോട് മഴയ്ക്കിടെ അഴുക്കുചാലിൽവീണ് മധ്യവയസ്കനെ കാണാതായി

കോഴിക്കോട്: കോവൂരിൽ അഴുക്കുചാലിൽവീണ് മധ്യവയസ്കനെ കാണാതായി. കോവൂർ സ്വദേശി ശശിയെയാണ് കാണാതായത്. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് പൊലീസും അഗ്നിശമന സേനയും സ്ഥലത്ത് തിരച്ചിൽ നടത്തുകയാണ്.

രാത്രി എട്ടോടെ എം.എൽ.എ റോഡിലെ അഴുക്കുചാലിലാണ് മധ്യവയസ്കൻ വീണത്. പ്രദേശത്ത് ശക്തമായ മഴ പെയ്തതിനെ തുടർന്ന് ശക്തമായ ഒഴുക്ക് ഇവിടെ ഉണ്ടായിരുന്നു. നിറഞ്ഞൊഴുകിയിരുന്ന അഴുക്കുചാലിലേക്ക് റോഡരികിൽ നിൽക്കുകയായിരുന്നു ശശി തെന്നിവീഴുകയായിരുന്നു എന്ന് പ്രദേശവാസികൾ പറയുന്നു.

ആദ്യം നാട്ടുകാർ തിരച്ചിൽ നടത്തിയെങ്കിലും ശശിയെ കണ്ടെത്താനായില്ല. തുടർന്ന് പൊലീസിലും അഗ്നിശമന സേനയിലും വിവരമറിയിക്കുകയായിരുന്നു.

രാത്രി വൈകി രണ്ട് കിലോമീറ്റർ ദൂരത്തിൽ അഗ്നിശമന സേനാ സംഘം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല. 

Tags:    
News Summary - Middle-aged man missing after falling into drainage in Kozhikode

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.