താമരശ്ശേരി: കട്ടിപ്പാറയിൽ പുഴയിൽ ഒഴുക്കിൽപ്പെട്ട വയോധികയെ 12 മണിക്കൂറുകൾക്ക് ശേഷം രക്ഷപ്പെടുത്തി. കട്ടിപ്പാറ കടുവാകുന്ന് കമലാക്ഷിയാണ് (70) പൂനൂർ പുഴയിൽ ആനക്കയം ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. വ്യാഴാഴ്ച വൈകീട്ടാണ് ഇവരെ കാണാതായത്. രാത്രി 12ഓടെ ആനക്കയം കടവിൽ ഇവരുടെ ചെരിപ്പ് കണ്ടെത്തി. തുടർന്ന് നരിക്കുനി അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് മണിക്കൂറുകൾ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. വെള്ളിയാഴ്ച രാവിലെ വീണ്ടും തിരച്ചിൽ നടത്തിയപ്പോൾ ഒഴുക്കിൽപ്പെട്ടതിന്റെ 200 മീറ്ററോളം താഴെ പുഴക്ക് നടുവിലുള്ള പാറയിൽ ഇരിക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു.
പാറയിൽ പിടിച്ചിരിക്കുന്ന നിലയിലായിരുന്ന ഇവരെ നരിക്കുനിയിൽനിന്നെത്തിയ അഗ്നിരക്ഷാ സേനാംഗങ്ങൾ സാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു. രക്ഷാപ്രവർത്തനത്തിൽ സ്റ്റേഷൻ ഓഫിസർ ജാഫർ സാദിഖ്, എസ്.എഫ്.ആർ.ഒ ഗണേശൻ, എഫ്.ആർ.ഒമാരായ ടി.സി. റാഷിദ്, എം.വി. അരുൺ, മുഹമ്മദ് ഷാഫി, എഫ്.ആർ.ഒ ഡി. സജിത് തുടങ്ങിയവരും നാട്ടുകാരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.