വടകര: ചോറോട് ഗ്രാമപഞ്ചായത്തിലെ ആറു പതിറ്റാണ്ട് പഴക്കമുള്ള കുട്ടൂലിപ്പാലം, ഇല്ലത്തുതാഴ പാലങ്ങൾ പുതുക്കിപ്പണിയണമെന്നാവശ്യം ശക്തം. ഓർക്കാട്ടേരി റോഡിലെ ചേന്ദമംഗലത്തെ കുട്ടൂലിപ്പാലവും വൈക്കിലശ്ശേരിയിലെ ഇല്ലത്തുതാഴപ്പാലവും കാലപ്പഴക്കത്താൽ അപകടഭീഷണി ഉയർത്തുകയാണ്.
ഇരു പാലങ്ങളുടെയും തറഭാഗവും ഭിത്തിയും തകർന്നുകിടക്കുകയാണ്. ദേശീയപാത അതോറിറ്റി അപ്രോച്ച് റോഡ് പുതുക്കിപ്പണിതെങ്കിലും പാലം എസ്റ്റിമേറ്റിൽ ഉൾപ്പെട്ടിരുന്നില്ല.
പത്തു കോടി ചെലവിലാണ് റോഡ് പുതുക്കിപ്പണിതത്. ഈ ഭാഗത്ത് റോഡിന്റെ വീതി 8 മീറ്ററും പാലത്തിന്റ വീതി 6 മീറ്ററുമാണ്. പാലം വീതി കുറഞ്ഞതിനാൽ നിരവധി അപകടങ്ങൾ നടക്കുകയുണ്ടായി. പ്രഥമ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സുകുമാരന്റെ നേതൃത്വത്തിലാണ് കുട്ടൂലിപ്പാലവും റോഡും നിർമിച്ചത്. പാലങ്ങൾ പുതുക്കിപ്പണിയണമെന്ന് ചോറോട് പഞ്ചായത്ത് ഭരണസമിതി യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് പി.പി. ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം പ്രസാദ് വിലങ്ങിൽ വിഷയമവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.