അത്തോളി: ലോക്ഡൗൺ എന്നൊക്കെ കേൾക്കുന്നതിന് വർഷങ്ങൾക്കു മുേമ്പ ഹോംഡെലിവറിയുമായി ബഷീർ ഇവിടെയുണ്ട്. ചരക്കുകൾ എത്തിക്കുന്ന പിതാവിെൻറ അത്തോളി റൂട്ടിെൻറ അവകാശി ബഷീർ ആയിട്ട് 41 വർഷമായി. പറമ്പത്തു മുതൽ അത്തോളി വരെയുള്ള കടക്കാരുടെയും നാട്ടുകാരുടെയും വിശ്വസ്തനാണ് കുനിയിൽകടവ് കുറുപ്പംകണ്ടി താഴത്ത് ബഷീർ. മഴയായാലും വെയിലായാലും ബഷീറിെൻറ ലോറി അങ്ങാടിയിൽ പോയി സാധനവുമായി എത്തും.
വെങ്ങളം സ്വദേശിയായ ഇദ്ദേഹം അത്തോളിയിൽ താമസമാക്കിയത് പിതാവ് കാദിരി പതിച്ചുകൊടുത്ത റൂട്ടിെൻറ അവകാശിയായതോടെയാണ്. കോഴിക്കോട് അങ്ങാടിയിൽനിന്ന് മൂരിവണ്ടിയിൽ സാധനങ്ങൾ കടക്കാർക്കും നാട്ടുകാർക്കും എത്തിച്ചുകൊടുക്കലായിരുന്നു ബഷീറിെൻറ പിതാവിെൻറ ജോലി. പിതാവിെൻറ സഹോദരങ്ങൾക്കും ഇതേ ജോലിതന്നെയായിരുന്നു. വിവിധ റൂട്ടുകളിലായിരുന്നുവെന്നു മാത്രം.
1979ൽ എസ്.എസ്.എൽ.സി തോറ്റപ്പോൾ പിതാവിെൻറ കൂടെ കൂടിയതാണ് ബഷീർ. കടക്കാർ സാധനങ്ങൾക്കുള്ള ലക്ഷക്കണക്കിന് രൂപ ഏൽപിക്കും. തങ്ങൾ പോയി വാങ്ങുന്നതിനെക്കാൾ മെച്ചപ്പെട്ടതും ലാഭകരവുമായ സാധനങ്ങൾ ലഭിക്കുമെന്ന ഉറപ്പിലാണത്.
ആ വിശ്വാസം ബഷീറും തെറ്റിക്കാറില്ല. കുറച്ചുവർഷങ്ങൾ മുമ്പുവരെ നാട്ടിൽനിന്ന് കൊപ്രയും അടക്കയും ചൂടിയും മറ്റ് മലഞ്ചരക്ക് സാധനങ്ങളും ലോറിയിൽ നിറച്ചായിരുന്നു അങ്ങാടിയിലേക്ക് പോയിരുന്നത്. ഇന്ന് അങ്ങാടിയിലേക്ക് ഒന്നുമില്ലാതെ വണ്ടി കാലിയായാണ് പോകുന്നത്.
ആറു ജോലിക്കാരുമായി രാവിലെ ആറു മുതൽ വൈകീട്ട് ആറര വരെ പലചരക്കുമായി കഴിയുന്ന ബഷീറിന് വേറെ ലോകമില്ല. ലോറി കാത്ത് വീട്ടുകാർ സിമൻറിനും കമ്പിക്കും മറ്റു സാധനങ്ങൾക്കുമായി റോഡരികിൽ കാത്തിരുന്ന കാലമുണ്ടായിരുന്നു. ഇപ്പോഴും കടക്കാർ ബഷീറിെൻറ വരവു കാത്തിരിക്കുന്നു.
ചില വീട്ടുകാർക്കും ഇദ്ദേഹം സാധനങ്ങൾ എത്തിക്കുന്നുണ്ട്. ഒരു ചാക്ക് സാധനത്തിന് 50 രൂപയാണ് ബഷീറിെൻറ കൂലി. കയറ്റിറക്ക് ഉൾപ്പെടെയാണിത്. ലോറിയിലെ ഡ്രൈവറും ക്ലീനറും എല്ലാം താൻ തന്നെയായതുകൊണ്ട് തെറ്റില്ലാത്ത വരുമാനവുണ്ടെന്ന് ബഷീർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.