അത്തോളി: സാംസ്കാരിക രംഗത്തെ നിറസാന്നിധ്യവും നാടക പ്രവർത്തകനും സംഗീത ആല്‍ബം നിർമാതാവുമായിരുന്ന അത്താണി പുതിയോത്ത് താഴെ ആര്.എം. ബിജുവിന് നാടിന്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. സംസ്കാര അത്തോളിയുടെ സെക്രട്ടറി, ചങ്ങാതിക്കൂട്ടം സ്ഥാപക ജനറൽ സെക്രട്ടറി, നാടക് എക്സിക്യൂട്ടീവ് അംഗം, ഇല സാംസ്കാരിക സംഘടന ഭാരവാഹി തുടങ്ങിയ നിലയിലും പ്രവർത്തിച്ചിരുന്നു.
സ്കൂൾ കാലഘട്ടം മുതൽ നാടകരംഗത്ത് സജീവമായിരുന്നു. അത്തോളിയിൽ നാടകമേള നടത്തിയത് ബിജുവിന്റെ നേതൃത്വത്തിലായിരുന്നു. ഇ.വി. വത്സന് എഴുതിയ മധുമഴ ആൽബം ഹിറ്റായതോടെ ഒട്ടേറെ ആല്‍ബങ്ങള്‍ നിർമിച്ചു. മീവല്‍സ് ഫുഡ് പ്രൊഡക്റ്റ് ഉടമയുമാണ്. അത്തോളി ഹൈസ്കൂൾ പൂർവവിദ്യാർഥി കൂട്ടായ്മ ചങ്ങാതിക്കൂട്ടത്തിന്റെ നേതൃത്വത്തിൽ നടത്തിയ മലബാർ ജലോത്സവത്തിന്റെ മുഖ്യ സംഘാടകനായിരുന്നു.
മൃതദേഹത്തിൽ അന്തിമോപചാരം അർപ്പിക്കാൻ നിരവധി പേരാണ് അത്താണിയിലെ വീട്ടിൽ എത്തിയത്. മന്ത്രി എ.കെ. ശശീന്ദ്രൻ, കാനത്തിൽ ജമീല എം.എൽ.എ, കൺസ്യൂമർ ഫെഡ് ചെയർമാൻ എം. മെഹബൂബ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാജൻ, വൈസ് പ്രസിഡന്റ് സി.കെ. റിജേഷ്, പഞ്ചായത്ത് സ്ഥിരം സമിതി അംഗം ഷീബ രാമചന്ദ്രൻ, സാഹിത്യകാരൻ വി.ആർ. സുധീഷ്, ഗായകൻ ചെങ്ങന്നൂർ ശ്രീകുമാർ, സാജിത് കോറോത്ത്, അത്തോളി പ്രസ് ക്ലബ് പ്രസിഡന്റ് സുനിൽ കൊളക്കാട്, നടി കബനി, തിരക്കഥാകൃത്ത് പ്രദീപ് കുമാർ കാവുന്തറ, കവി രഘുനാഥൻ കൊളത്തൂർ, ഗിരീഷ് മൊടക്കല്ലൂർ എന്നിവർ അന്തിമോപചാരം അർപ്പിച്ചു. ഉച്ചയോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. ചങ്ങാതിക്കൂട്ടത്തിന്റെ നേതൃത്വത്തിൽ അത്താണിയിൽ അനുശോചനയോഗം ചേർന്നു. പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാജൻ, രാജേഷ് ബാബു, എം. മെഹബൂബ്, ഷീബ രാമചന്ദ്രൻ, സി.കെ. റിജേഷ്, എ.എം. സരിത, ഫൗസിയ ഉസ്മാൻ, ശാന്തി മാവീട്ടിൽ, വി.ആർ. സുധീഷ്, അജീഷ് അത്തോളി, ഗോപാലൻ കൊല്ലോത്ത്, ഗിരീഷ് ത്രിവേണി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.