ബാലുശ്ശേരി: മാരകമായ കരൾ രോഗം ബാധിച്ചയാൾ ചികിത്സ സഹായം തേടുന്നു. പനങ്ങാട് പുതിയ കാവിനടുത്ത് കരുവന്റ കണ്ടി താമസിക്കുന്ന കരയത്തൊടി ഭഗവതി കണ്ടി അസീസാണ് (65) ചികിത്സ സഹായം തേടുന്നത്. രണ്ടുവർഷത്തോളമായി രോഗം ബാധിച്ചിട്ട്. ഇപ്പോൾ പുതുച്ചേരി ജീപ് മെർ ആശുപത്രിയിലെ ചികിത്സയിലാണ്.
ദിനംപ്രതി 1000 രൂപയുടെ മരുന്നു വേണം. കൂലിപ്പണിയെടുത്ത് കുടുംബം പുലർത്തിയിരുന്ന അസീസിന് ഇതു താങ്ങാനാവാത്ത അവസ്ഥയാണ്. സ്വന്തമായി സ്ഥലമോ വീടോ ഇല്ലാത്തതിനാൽ വാടക വീട്ടിലാണ് താമസം.
വാടകയും നിത്യവൃത്തിയും നാട്ടുകാരുടെ കാരുണ്യംകൊണ്ടാണ്. നാട്ടുകാർ ചികിത്സ സഹായ സമിതി രൂപവത്കരിച്ചിട്ടുണ്ട്. വാർഡ് അംഗങ്ങളായ കെ.വി. മൊയ്തി ചെയർമാനും ഹരീഷ് ത്രിവേണി കൺവീനറുമാണ്. അസീസിെൻറ ഭാര്യ നഫീസയുടെ പേരിൽ ബാലുശ്ശേരി എസ്.ബി.ഐയിൽ 39564253156 നമ്പറായി അക്കൗണ്ടും തുറന്നിട്ടുണ്ട്. IFSC - SBIN0070314. ഗൂഗ്ൾ പേ നമ്പർ: 9846 85 84 23.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.