എയിംസ്: ഏറ്റെടുത്ത ഭൂമി മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കൈമാറി

ബാ​ലു​ശ്ശേ​രി: എ​യിം​സി​നാ​യി കി​നാ​ലൂ​ർ, കാ​ന്ത​ലാ​ട് വി​ല്ലേ​ജു​ക​ളി​ലാ​യി ഏ​റ്റെ​ടു​ത്ത 61.34 ഹെ​ക്ട​ർ ഭൂ​മി മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ​വ​കു​പ്പി​ന് കൈ​മാ​റി ഉ​ത്ത​ര​വി​റ​ക്കി.സം​സ്ഥാ​ന വ്യ​വ​സാ​യ വി​ക​സ​ന കോ​ർ​പ്പ​റേ​ഷ​ൻ കീ​ഴി​ൽ താ​മ​ര​ശ്ശേ​രി താ​ലൂ​ക്കി​ൽ കി​നാ​ലൂ​ർ വി​ല്ലേ​ജി​ലെ റി​സ​ർ​വേ 108ൽ​പെ​ട്ട 39.3352 ഹെ​ക്ട​ർ ഭൂ​മി​യും കാ​ന്ത​ലാ​ട് വി​ല്ലേ​ജി​ൽ കി​നാ​ലൂ​ർ ദേ​ശ​ത്ത് 22.0072 ഹെ​ക്ട​ർ ഭൂ​മി​യും ഉ​ൾ​പ്പെ​ടെ ആ​കെ 61.3424 ഹെ​ക്ട​ർ ഭൂ​മി​യാ​ണ് എ​യിം​സ് സ്ഥാ​പി​ക്കു​ന്ന​തി​ന് കൈ​വ​ശാ​വ​കാ​ശം മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന് കൈ​മാ​റി ന​ൽ​കി ഉ​ത്ത​ര​വാ​യ​ത്.

20.32 കോ​ടി രൂ​പ ന്യാ​യ​വി​ല നി​ശ്ച​യി​ച്ചി​ട്ടു​ള്ള ഈ ​സ്ഥ​ലം സൗ​ജ​ന്യ​മാ​യി കൈ​മാ​റാ​നാ​ണ് സ​ർ​ക്കാ​ർ നി​ർ​ദേ​ശം. ഉ​ഷ സ്കൂ​ൾ ഓ​ഫ് അ​ത്‍ല​റ്റി​ക്സി​ന് പാ​ട്ട​മാ​യി ന​ൽ​കി​യ ര​ണ്ട് ഹെ​ക്ട​ർ ഭൂ​മി​കൂ​ടി ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് കി​നാ​ലൂ​രി​ലെ ഭൂ​മി. അ​നു​വ​ദി​ച്ച ആ​വ​ശ്യ​ത്തി​നു മാ​ത്ര​മേ ഭൂ​മി വി​നി​യോ​ഗി​ക്കാ​വൂ എ​ന്നും മ​ര​ങ്ങ​ൾ മു​റി​ക്കാ​ൻ പാ​ടി​ല്ലെ​ന്നും മു​റി​ക്കേ​ണ്ടി വ​ന്നാ​ൽ റ​വ​ന്യൂ അ​ധി​കാ​രി​ക​ളു​ടെ അ​നു​വാ​ദം വാ​ങ്ങ​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്. മു​റി​ക്കു​ന്ന​തി​ന്റെ മൂ​ന്നി​ര​ട്ടി എ​ണ്ണം വൃ​ക്ഷ​ത്തൈ​ക​ൾ ന​ട്ടു​വ​ള​ർ​ത്തി പ​രി​പാ​ലി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചു.

എ​യിം​സ് അ​നു​വ​ദി​ച്ചാ​ൽ അ​ത് കോ​ഴി​ക്കോ​ട് കി​നാ​ലൂ​രി​ലാ​യി​രി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി നേ​ര​ത്തേ​ത​ന്നെ നി​യ​മ​സ​ഭ​യി​ല​ട​ക്കം പ്ര​സ്‌​താ​വി​ച്ച​താ​ണ്. എ​യിം​സി​നാ​യി കോ​ഴി​ക്കോ​ട് കി​നാ​ലൂ​രി​ൽ ആ​വ​ശ്യ​മാ​യ ഭൂ​മി ല​ഭ്യ​മാ​ക്കി​യ വി​വ​രം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ക​ത്തി​ലൂ​ടെ അ​റി​യി​ക്കു​ക​യും എ​യിം​സ് അ​ടി​യ​ന്ത​ര​മാ​യി അ​നു​വ​ദി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

റ​വ​ന്യൂ വ​കു​പ്പ് ഏ​റ്റെ​ടു​ത്ത ഭൂ​മി​യു​ടെ കൈ​വ​ശാ​വ​കാ​ശം നേ​ര​ത്തേ ആ​രോ​ഗ്യ കു​ടും​ബ​ക്ഷേ​മ വ​കു​പ്പി​ന് കൈ​മാ​റി​യ​തി​ന്റെ സ​ർ​ക്കാ​ർ ഉ​ത്ത​ര​വാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ഇ​റ​ങ്ങി​യ​ത്. ഭാ​വി വി​ക​സ​നം കൂ​ടി ക​ണ​ക്കി​ലെ​ടു​ത്ത് 40.62802 ഹെ​ക്ട​ർ ഭൂ​മി​കൂ​ടി സ്വ​കാ​ര്യ വ്യ​ക്തി​ക​ളി​ൽ​നി​ന്ന് ഏ​റ്റെ​ടു​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളും പൂ​ർ​ത്തി​യാ​യി വ​രു​ക​യാ​ണ്.

Tags:    
News Summary - AIIMS: The acquired land has been handed over to the Department of Medical Education

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.