പൂനൂർ: അര നൂറ്റാണ്ടിലേറെ കാലം അധ്യാപന രംഗത്ത് നിറസാന്നിധ്യമായ എ.കെ മൊയ്തീൻ മാസ്റ്ററെ പൂർവ വിദ്യാർഥികളും പൂനൂർ സഹൃദയ വേദിയും ചേർന്ന് ആദരിച്ചു. അദ്ദേഹം ദീർഘകാലം പ്രധാനാധ്യാപകനായി ജോലി ചെയ്ത എളേറ്റിൽ എം.ജെ.എച്ച്.എസ് സ്കൂളിൽ
നിന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ പൂർവ വിദ്യാർഥികളും നാട്ടുകാരും ചേർന്ന് പൂനൂരിലെ ചീനി മുക്കിലെ വേദിയിലേക്ക് ആനയിച്ചു. തുടർന്ന് നടന്ന ആദരിക്കൽ പരിപാടി നജീബ് കാന്തപുരം എം.എൽ.എ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ ‘ഗുരുദക്ഷിണ’ സോവനീർ പി.കെ. പാറക്കടവ് ബാബു കുടുക്കിലിന് നൽകി പ്രകാശനം ചെയ്തു. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ നാസർ എസ്റ്റേറ്റ് മുക്ക് അധ്യക്ഷത വഹിച്ചു. ഗുരുദക്ഷിണ ചീഫ് എഡിറ്റർ മുജീബ് ചോയിമഠം, എം.ജെ.എച്ച്.എസ്.എസ് പ്രിൻസിപ്പൽ മുഹമ്മലി മാസ്റ്റർ, ഹെഡ്മിസ്ട്രസ് നിഷ, ടി.പി. റാഫി, സിദ്ദിഖ് മലബാരി, എം.എ ഗഫൂർ മാസ്റ്റർ, മുനവ്വർ അബുബക്കർ, ഇവി.ഷാഫി, തമ്മീസ് അഹമ്മദ് എളേറ്റിൽ, സമദ് ബാഖവി. കെ.ഉസ്മാൻ മാസ്റ്റർ, ഫൈസൽ എളേറ്റിൽ, എ.കെ ഗോപാലൻ, സാലിഹ് മാസ്റ്റർ എന്നിവർ സംസാരിച്ചു.
ചടങ്ങിനോടനുബന്ധിച്ച് ഗായിക സുറുമി വയനാട് നയിച്ച ഗാനമേളയും നടന്നു. പ്രോഗ്രാം കമ്മിറ്റി ജനറൽ കൺവീനർ സി.കെ.എ. ഷമീർ ബാവ സ്വാഗതവും ഹകീം മാസ്റ്റർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.