ബാലുശ്ശേരി: നട്ടെല്ലിന് പരിക്കുപറ്റിയ യുവാവ് സുമനസ്സുകളുടെ സഹായം തേടുന്നു. നിർമല്ലൂർ പാറമുക്കിലുള്ള കല്ലിലകത്തൂട്ട് അക്ഷയ് കുമാർ (കണ്ണൻ) കിണറിൽനിന്ന് ജോലിക്കിടെ മുകളിലേക്ക് കയറവേ വീണ് നട്ടെല്ലിന് ക്ഷതമേറ്റ് കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സയിലാണ്.
അർബുദ രോഗിയായ അമ്മയുടെ ചികിത്സയും കുടുംബത്തിന്റെ മറ്റു കാര്യങ്ങൾക്കും ഏക ആശ്രയം അക്ഷയ് കുമാറായിരുന്നു. അക്ഷയിന്റെ ശസ്ത്രക്രിയക്ക് വലിയ സാമ്പത്തിക ചെലവ് വരും. ശസ്ത്രക്രിയക്കും തുടർ ചികിത്സക്കും ആവശ്യമായ പണം കണ്ടെത്താൻ കുടുംബത്തിന് കഴിയാത്ത സ്ഥിതിയാണ്.
ചികിത്സക്ക് ആവശ്യമായ പണം സ്വരൂപിക്കുന്നതിനായി സി.കെ. പ്രദീഷ് ചെയർമാനും വി.എം. വിനോദ് കൺവീനറുമായി കമ്മിറ്റി രൂപവത്കരിച്ച് പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. കമ്മിറ്റിയുടെ പേരിൽ ചികിത്സാ സഹായനിധി രൂപവത്കരിച്ച് കേരള ഗ്രാമീൺ ബാങ്ക് ബാലുശ്ശേരി ബ്രാഞ്ചിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 40242101063255. IFSC: KLGB 0040242.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.