ബാലുശ്ശേരി: ബാലുശ്ശേരി നിയോജക മണ്ഡലത്തിലെ ആരോഗ്യ സ്ഥാപനങ്ങളിലെ നിർമാണ പ്രവൃത്തികളുമായി ബന്ധപ്പെട്ട് അവലോകന യോഗം നടത്തി. അഡ്വ. കെ.എം. സച്ചിൻദേവ് എം.എൽ.എയുടെ നേതൃത്വത്തിൽ താലൂക്ക് ആശുപത്രിയിൽവെച്ചു നടന്ന യോഗത്തിൽ താലൂക്ക് ആശുപത്രിയിലെ മാസ്റ്റർ പ്ലാൻ കെട്ടിടവുമായി ബന്ധപ്പെട്ട് നിലവിൽ നടന്നുകൊണ്ടിരിക്കുന്ന വെർട്ടിക്കൽ എക്സ്പാൻഷൻ പ്രവൃത്തികൾ അടിയന്തരമായി പൂർത്തീകരിക്കാൻ തീരുമാനിച്ചു. 2025 ഫെബ്രുവരിയിൽ ഉദ്ഘാടനം നിർവഹിക്കാൻ സാധിക്കുമെന്ന് എം.എൽ.എ അറിയിച്ചു.
23 കോടി രൂപ ചെലവിട്ടാണ് താലൂക്ക് ആശുപത്രിക്ക് പുതിയ കെട്ടിടം പണിയുന്നത്. ട്രോമകെയർ, എമർജൻസി മെഡിസിൻ, ജനറൽ ഒ.പി, സർജറി ഒ.പി, ഓർത്തോ ഒ.പി എന്നീ സൗകര്യങ്ങളോടെയാണ് മൂന്നുനില കെട്ടിട നിർമാണം. കമ്യൂണിറ്റി ഹെൽത്ത് സെന്റർ ഉള്ള്യേരി, കൂരാച്ചുണ്ട് പ്രാഥമികാരോഗ്യ കേന്ദ്രം കക്കയം, കുടുംബാരോഗ്യ കേന്ദ്രം മങ്ങാട്, എന്നീ ആരോഗ്യ സ്ഥാപനങ്ങളുടെ നിർമാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വിശകലനവും നടത്തി.
യോഗത്തിൽ ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ അനിത, വൈസ് പ്രസിഡന്റ് ടി.എം. ശശി, ആരോഗ്യ സ്റ്റാൻഡിങ് ചെയർമാൻ സുരേഷ് ആലംകോട്, എൻ.എച്ച്.എം ജില്ല പ്രോഗ്രാം മാനേജർ ഡോ. സി.കെ. ഷാജി, ജില്ല സിവിൽ വർക്ക് നോഡൽ ഓഫിസർ ഡോ. പി.പി പ്രമോദ്, എൻ.എസ്.ജി ഉദ്യോഗസ്ഥർ, നിർമാണ ഏജൻസികൾ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.