ബാലുശ്ശേരി: കാസർകോട് എടനീർ മഠാധിപതി കേശവാനന്ദ ഭാരതിയുടെ ഓർമയിൽ ബാലുശ്ശേരി. ഭരണഘടനയുടെ മൗലിക തത്ത്വങ്ങളെ സംരക്ഷിച്ചു നിർത്തുന്നതിൽ സുപ്രീംകോടതിയിൽ നിയമപോരാട്ടം നടത്തിയ കേശവാനന്ദ ഭാരതി മൂന്നു ദിവസമാണ് ബാലുശ്ശേരിയിൽ തങ്ങിയതെങ്കിലും സ്വാമിയാരുടെ ഓർമകൾ ബാലുശ്ശേരിക്കാരുടെ മനസ്സിൽ ഇന്നും പവിത്രമായി നിലകൊള്ളുന്നുണ്ട്.
ബാലുശ്ശേരി കൈരളി റോഡിനടുത്ത് നന്ദീശ്വര മഹാദേവക്ഷേത്രത്തിലെ ശതരുദ്രാഭിഷേക ചടങ്ങിലും ക്ഷേത്ര ശ്രീകോവിലിെൻറ ഉത്തരംവെപ്പ് കർമത്തിലും പങ്കെടുക്കാനായാണ് സ്വാമികൾ എത്തിയത്. 2019 ജനുവരി 25, 26, 27 തീയതികളിലായി മൂന്നു ദിവസമാണ് കേശവാനന്ദ ഭാരതി നന്ദീശ്വര മഹാദേവ ക്ഷേത്രത്തിലുണ്ടായിരുന്നത്.
25ന് വൈകീട്ട് ബാലുശ്ശേരിയിലെത്തിയ സ്വാമികളെ ചാല ശ്രീ ഭഗവതി ക്ഷേത്രത്തിൽനിന്നും പൂർണകുംഭത്തോടെ സ്വീകരിച്ച് പുഷ്പാലംകൃതമായ വാഹനത്തിൽ താലപ്പൊലിയുടെയും ചെണ്ടമേളത്തിെൻറയും അകമ്പടിയോടെയാണ് നന്ദീശ്വര മഹാദേവ ക്ഷേത്രത്തിലേക്കാനയിച്ചത്. ശതരുദ്രാഭിഷേക ചടങ്ങിെൻറ ഭാഗമായി ആധ്യാത്മിക പ്രഭാഷണവും അദ്ദേഹം നടത്തുകയുണ്ടായി.
ക്ഷേത്രനിർമാണം പൂർത്തിയായിക്കഴിഞ്ഞാൽ വീണ്ടും വരുമെന്ന് പറഞ്ഞാണ് 27ന് വൈകീട്ടോടെ സ്വാമികൾ ഇവിടെനിന്നും മഠത്തിലേക്ക് യാത്രയായത്.കേശവാനന്ദ ഭാരതിയുടെ സമാധിയും അദ്ദേഹത്തിെൻറ നിയമപോരാട്ട വാർത്തയും മാധ്യമങ്ങളിലൂടെ വായിച്ചറിഞ്ഞാണ് പ്രദേശത്തുകാർ തങ്ങളുടെ നാട്ടിലെത്തിയ കേശവാനന്ദ ഭാരതിയെന്ന ഭരണഘടന സംരക്ഷണ പോരാളിയുടെ പ്രസക്തി തിരിച്ചറിയുന്നത്. ഭരണഘടനയുടെ മേൽ ഭരണകൂടങ്ങൾക്ക് എന്തും ചെയ്യാമെന്ന നിലപാടിനെയായിരുന്നു സ്വാമികൾ സുപ്രീംകോടതിയിൽ ചോദ്യംചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.