ബാലുശ്ശേരി: പഞ്ചായത്ത് വായനശാല കെട്ടിടത്തിനുചുറ്റും കാടുകയറിനശിക്കുന്നു. ജില്ലയിലെ ബി ക്ലാസ് ലൈബ്രറിയായിരുന്ന ബാലുശ്ശേരി പഞ്ചായത്ത് വായനശാലക്കുവേണ്ടി പണിത മൂന്നു നില കെട്ടിടം ചുറ്റും കാടുമൂടിയ നിലയിലാണ്.
മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന ലൈബ്രറി ആൻഡ് വായനശാല ദിനവും തുറക്കുമെങ്കിലും ഇവിടേക്ക് എത്തിപ്പെടാൻ വായനക്കാർ മടിക്കുന്ന അവസ്ഥയാണ്. രണ്ടാം നിലയിൽ പ്രസ് ഫോറം ഓഫിസും തുല്യതാ പഠന ഓഫിസും പ്രവർത്തിക്കുന്നുണ്ടെങ്കിലും ഇവിടെയും ആളനക്കം അപൂർവമാണ്.
താഴത്തെനിലയിൽ അഞ്ച് മുറികൾ പണികഴിപ്പിച്ചിട്ടുണ്ട്. മുറികൾ അടച്ചിട്ടനിലയിലായിട്ട് 12 വർഷത്തോളമായി. ഷട്ടറുകളും കെ.എസ്.ഇ.ബി മീറ്റർ ബോർഡുകളും തുരുമ്പുപിടിച്ച് നശിച്ചു. കാടുമൂടിയതിനാൽ മദ്യപാനികളുടെയും മൂത്രശങ്കക്കാരുടെയും ഇടമായി മാറിയിരിക്കുകയാണ് ഇവിടം.
2009ൽ അന്നത്തെ വിദ്യാഭ്യാസമന്ത്രി എം.എ. ബേബിയാണ് ഇ.എം.എസിെൻറ പേരിലുള്ള ലൈബ്രറി കെട്ടിടം ഉദ്ഘാടനം ചെയ്തത്. 2002ൽ അഞ്ചുലക്ഷത്തോളം രൂപ ചെലവിട്ടാണ് കെട്ടിടം നിർമിച്ചത്. യദുനാഥ് സംഭാവന നൽകിയ മൂന്നു സെൻറ് സ്ഥലത്ത് പണിത കെട്ടിടത്തിലേക്ക് ഇപ്പോഴും സ്വന്തമായി വഴികിട്ടിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.