ബാലുശ്ശേരി: മലയോര മേഖലകളിലെ അങ്ങാടികളിൽ ജില്ലക്കു പുറത്തുനിന്നും വാഹനങ്ങളിലെത്തി വാഴക്കുല കച്ചവടം നടത്തുന്നത് നാട്ടിൻപുറത്തെ വാഴകൃഷിക്കാരെ പ്രതിസന്ധിയിലാക്കുന്നു. ഏക്കർകണക്കിന് സ്ഥലത്ത് വൻ തുക മുടക്കിയാണ് തലയാട്, കൂരാച്ചുണ്ട്, കുറുമ്പൊയിൽ മേഖലകളിലെ കർഷകർ വാഴകൃഷി നടത്തിവരുന്നത്.
വിളവെടുത്ത കുലകൾ അങ്ങാടികളിലെ പച്ചക്കറി കടക്കാർ പോലും വാങ്ങാത്ത അവസ്ഥയാണ്. ലോക്ഡൗൺ കാരണം പുറത്തേക്ക് കൊണ്ടുപോകാനും പറ്റാത്ത സാഹചര്യമാണ്. ഈയൊരവസ്ഥയിലാണ് ജില്ലക്കു വെളിയിൽനിന്ന് വാഹനങ്ങളിലെത്തിച്ച് മലയോര മേഖലയിലെ അങ്ങാടികളിൽ മൊത്തമായും ചില്ലറയായും കുലക്കച്ചവടം പൊടിപൊടിക്കുന്നത്. കിലോക്ക് 20 മുതൽ 30 രൂപ വരെ വെച്ചാണ് വിൽപന.
നാട്ടിൻപുറത്തെ വാഴകൃഷിക്കാർക്ക് ഇതുമൂലം ഏറെ നഷ്ടം സഹിക്കേണ്ടിവരുന്നു. മലയോര മേഖലയിലെ കർഷകരുടെ വാഴക്കുലകൾ മൊത്തമായെടുത്ത് വിൽപന നടത്താനുള്ള നടപടി സർക്കാറിെൻറ ഭാഗത്തുനിന്നുണ്ടാകണമെന്നാണ് കർഷകരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.