ബാലുശ്ശേരി: സെൽഫി പിടിത്തക്കാരെകൊണ്ട് പൊറുതി മുട്ടി ബാലുശ്ശേരിയിലെ യുവസ്ഥാനാർഥികൾ.
സിനിമ താരം കൂടിയായ ധർമജന് ചെല്ലുന്നിടത്തെല്ലാം സെൽഫി പിടിത്തക്കാരുടെ തിക്കും ബഹളവുമാണ്. പ്രസംഗ വേദികളിൽ പോലും കയറി വന്ന് ഔചിത്യം മറന്ന് സെൽഫിയെടുക്കുന്നവരുമുണ്ട്.
താരത്തിനൊപ്പംനിന്ന് സെൽഫിയെടുക്കാൻ സ്ത്രീകളും കുട്ടികളും മാത്രമല്ല വയോധികരും രംഗത്തുണ്ട്. സെൽഫിക്കാരോടെല്ലാം വോട്ടഭ്യർഥന നടത്താനും ധർമജൻ മറക്കാറില്ല. രണ്ടാഴ്ചക്കാലത്തെ െതരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എന്നോടൊപ്പം സെൽഫിയെടുത്തരെല്ലാം വോട്ടുചെയ്താൽ ഞാനിപ്പഴേ ജയിച്ചു കഴിഞ്ഞു എന്നാണ് ധർമജൻ നർമത്തോടെ പറയുന്നത്.
സചിൻദേവിനും സെൽഫിക്കാർ കുറവല്ല. വിദ്യാർഥികളാണ് ഏറെയും. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി കൂടിയായ തങ്ങളുടെ നേതാവിനൊപ്പംനിന്ന് സെൽഫിയെടുക്കാൻ ആൺകുട്ടികളും പെൺകുട്ടികളും ആവേശത്തോടെയാണ് എത്തുന്നത്.
എൻ.ഡി.എ സ്ഥാനാർഥി ലിബിൻ ബാലുശ്ശേരിക്കും സെൽഫി ഭ്രമക്കാർ കുറവല്ല. ഇത്തവണ സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണ പര്യടന യാത്രയിലെ മുഖ്യ ഇനംതന്നെ വോട്ടർമാരോടും ആരാധകരോടുമൊപ്പമുള്ള സെൽഫി പിടിത്തമാണ് അതു കഴിഞ്ഞേ നേതാക്കന്മാരുടെ രാഷ്ട്രീയ പ്രസംഗം പോലും വരുന്നുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.