മദ്യപിച്ചെത്തി ഹോട്ടലിൽ ബഹളമുണ്ടാക്കിയ എസ്.ഐക്കെതിരെ കേസ്

ബാ​ലു​ശ്ശേ​രി: മ​ദ്യ​പി​ച്ചെ​ത്തി ഹോ​ട്ട​ലി​ൽ ബ​ഹ​ള​മു​ണ്ടാ​ക്കി​യ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ കേ​സ്. ബാ​ലു​ശ്ശേ​രി പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​സ്.​ഐ എ. ​രാ​ധാ​കൃ​ഷ്ണ​നെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി അ​റ​പ്പീ​ടി​ക​യി​ലെ ഹോ​ട്ട​ലി​ൽ മ​ദ്യ​പി​ച്ചെ​ത്തി​യ എ​സ്.​ഐ ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​രെ അ​സ​ഭ്യം പ​റ​യു​ക​യും ബ​ഹ​ള​മു​ണ്ടാ​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​തേ​തു​ട​ർ​ന്ന് ഹോ​ട്ട​ൽ ഉ​ട​മ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് എ​സ്.​ഐ​ക്കെ​തി​രെ ഭീ​ഷ​ണി​പ്പെ​ടു​ത്ത​ൽ, ഭ​വ​നാ​തി​ക്ര​മം എ​ന്നീ വ​കു​പ്പു​ക​ൾ ചു​മ​ത്തി കേ​സെ​ടു​ത്ത​ത്.

ഹോ​ട്ട​ലി​ൽ സ്ഥി​ര​മാ​യി മ​ദ്യ​പി​ച്ചെ​ത്തു​ന്ന ഇ​യാ​ൾ ജീ​വ​ന​ക്കാ​രോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റു​ക​യും ഭ​ക്ഷ​ണം ക​ഴി​ച്ചാ​ൽ പ​ണം ന​ൽ​കാ​തെ പോ​വു​ക​യും ചോ​ദി​ച്ചാ​ൽ ജീ​വ​ന​ക്കാ​രെ അ​സ​ഭ്യം പ​റ​യു​ക​യും ചെ​യ്യു​ന്ന​താ​യി ഉ​ട​മ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. സം​ഭ​വ​ത്തി​ൽ വ​ട​ക​ര റൂ​റ​ൽ എ​സ്.​പി റി​പ്പോ​ർ​ട്ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

Tags:    
News Summary - Case against SI who caused a scene in the hotel due to drunkenness

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.