ബാലുശ്ശേരി: വൈദ്യുതി തൂൺ റോഡിന് നടുവിലാക്കി കലുങ്ക് നിർമാണം വാഹനങ്ങൾക്ക് അപകടഭീതിയുയർത്തുന്നു. എസ്റ്റേറ്റ് മുക്ക്-കക്കയം റോഡിൽ തെച്ചി ഭാഗത്ത് ഹൈടെൻഷൻ ലൈൻ കടന്നുപോകുന്ന വൈദ്യുതി തൂണാണ് റോഡിന് നടുവിലായത്.
തൂൺ കോൺക്രീറ്റ് ഇട്ട് ഉറപ്പിച്ചതോടെ ഇനി മാറ്റി സ്ഥാപിക്കാനും പറ്റാത്ത അവസ്ഥയാണ്. എസ്റ്റേറ്റ് മുക്ക്-കക്കയം ഡാം സെറ്റ് റോഡിെൻറ വികസന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കെ.എസ്.ഇ.ബി.യും, പൊതുമരാമത്ത് വകുപ്പും തമ്മിൽ നേരത്തെതന്നെ പിണക്കത്തിലാണ്.
കക്കയം പവർ ഹൗസിലേക്കും ഡാം സൈറ്റിലേക്കുമുള്ള ഭാരം കൂടിയ നിരവധി യന്ത്രസാമഗ്രികൾ വലിയ ലോറിയിൽ ഈ റോഡ് വഴിയാണ് പോകുന്നത്.
റോഡിെൻറ തകർച്ചക്ക് അടക്കം ഇത് കാരണമായിട്ടുണ്ടെന്നാണ് പൊതുമരാമത്ത് കരുതുന്നത്. ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രം കൂടിയായ കക്കയത്തേക്ക് വിനോദ സഞ്ചാരികളുടെ നിരവധി വാഹനങ്ങളാണ് കടന്നുപോകുന്നത്. റോഡിന് നടുവിലെ തൂൺ അപകട സാധ്യതയും വർധിപ്പിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.