ബാലുശ്ശേരി: ആൺ-പെൺ വ്യത്യാസമില്ലാതെ യൂനിഫോം അടിച്ചേൽപിക്കുന്നതിനെതിരെ എം.എസ്.എഫ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ബാലുശ്ശേരി ഗവ: ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പലിനെ ഉപരോധിച്ചു.
ബഹുഭൂരിപക്ഷം പെൺകുട്ടികൾ പഠിക്കുന്ന സ്കൂളിൽ ഒരു വിധ കൂടിയാലോചനകളുമില്ലാതെ പുതിയ പരിഷ്കാരം നടപ്പാക്കാൻ പോകുന്നതിലും വിദ്യാർഥികളും രക്ഷിതാക്കളും പരാതിയുമായി രംഗത്തെത്തിയിട്ടും അധികൃതർ തീരുമാനം പുനഃപരിശോധിക്കാൻ തയാറാകാത്തതിനുമെതിരെയാണ് എം.എസ്.എഫ് ജില്ല കമ്മിറ്റി നേതൃത്വത്തിൽ പ്രിൻസിപ്പലിനെ ഉപരോധിച്ചത്.
വിഷയം ചർച്ച ചെയ്യാൻ പി.ടി.എ ജനറൽ ബോഡി യോഗം ചേരുമെന്നും വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ആശങ്കകൾ പരിഹരിക്കുമെന്നും പ്രിൻസിപ്പൽ നേതാക്കൾക്ക് രേഖാമൂലം ഉറപ്പ് നൽകിയതിനു ശേഷമാണ് മൂന്നു മണിക്കൂറോളം നീണ്ട ഉപരോധം അവസാനിച്ചത്. എം.എസ്.എഫ് ജില്ല പ്രസിഡൻറ് അഫ്നാസ് ചോറോട്, ജനറൽ സെക്രട്ടറി സ്വാഹിബ് മുഹമ്മദ്,ട്രഷറർ വി.എം. റഷാദ്,സി.കെ. ഷക്കീർ,അജ്മൽ കൂനഞ്ചേരി, റിസ്വാന ഷിറിൻ, ഇൻഷിദ, അനസ് അൻവർ, അൽതാഫ് പനങ്ങാട് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.