1. സംസ്ഥാന പാതയിൽ അറപ്പീടികക്കടുത്ത് ഇന്നലെയുണ്ടായ അപകടത്തിൽ നാട്ടുകാരും ഫയർഫോഴ്സ് സംഘവും ചേർന്നു രക്ഷാപ്രവർത്തനം നടത്തുന്നു 2.അപകടത്തിൽ ബസിന്റെ മുൻഭാഗത്തെ ഗ്ലാസ് തകർന്നു റോഡിലേക്ക് വീണ കാക്കൂർ സ്വദേശി സുധയെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകാനായി ആംബുലൻസിൽ കയറ്റുന്നു

കൊയിലാണ്ടി -താമരശ്ശേരി സംസ്ഥാന പാത വാഹനാപകടങ്ങൾ തുടർക്കഥയാകുന്നു

ബാ​ലു​ശ്ശേ​രി: ന​വീ​ക​രി​ച്ച സം​സ്ഥാ​ന പാ​ത​യി​ൽ വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ തു​ട​ർ​ക്ക​ഥ​യാ​കു​ന്നു. കൊ​യി​ലാ​ണ്ടി -താ​മ​ര​ശ്ശേ​രി സം​സ്ഥാ​ന പാ​ത വീ​തി​കൂ​ട്ടി ന​വീ​ക​രി​ച്ച​തോ​ടെ വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ നി​ത്യ​സം​ഭ​വ​മാ​യി​രി​ക്കു​ക​യാ​ണ്. സം​സ്ഥാ​ന പാ​ത​യി​ൽ അ​റ​പ്പീ​ടി​ക​ക്ക​ടു​ത്ത് ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ സ്കോ​ർ​പി​യോ കാ​റും ബ​സും കൂ​ട്ടി​യി​ടി​ച്ച് 16 പേ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​തി​ൽ ര​ണ്ടു​പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.

ക​ഴി​ഞ്ഞ മാ​സം 21ന് ​രാ​ത്രി നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ മ​തി​ലി​ലി​ടി​ച്ച് ത​ല​കീ​ഴാ​യി മ​റി​ഞ്ഞി​രു​ന്നു. പി​ഞ്ചു​കു​ഞ്ഞ​ട​ക്കം നാ​ലു​പേ​ർ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​തി​നു തൊ​ട്ടു​മു​മ്പ​ത്തെ ദി​വ​സ​മാ​യി​രു​ന്നു ക​രു​മ​ല​യി​ൽ​വെ​ച്ച് 23കാ​ര​നാ​യ അ​നീ​സ് എ​ന്ന യു​വാ​വ് ബൈ​ക്ക​പ​ക​ട​ത്തി​ൽ മ​രി​ച്ച​ത്. ഇ​തേ ദി​വ​സം രാ​ത്രി​ത​ന്നെ നാ​ലം​ഗ കു​ടും​ബം സ​ഞ്ച​രി​ച്ച കാ​റും അ​പ​ക​ട​ത്തി​ൽ​പെ​ട്ടി​രു​ന്നു.

കാ​റി​ലെ യാ​ത്ര​ക്കാ​രും അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ജ​നു​വ​രി​യി​ലാ​ണ് ബാ​ലു​ശ്ശേ​രി ബ്ലോ​ക്ക് റോ​ഡി​ന​ടു​ത്ത് പെ​ട്രോ​ൾ പ​മ്പി​ന് സ​മീ​പം അ​മി​ത​വേ​ഗ​ത്തി​ൽ വ​ന്ന കാ​ർ വൈ​ദ്യു​തി പോ​സ്റ്റി​നി​ടി​ച്ച് ത​ക​ർ​ന്ന​ത്. വൈ​കു​ണ്ഠ​ത്തി​ൽ കാ​ർ നി​യ​ന്ത്ര​ണം​വി​ട്ട് ക​ട​യു​ടെ വ​രാ​ന്ത​യി​ലേ​ക്ക് ക​യ​റി ചു​മ​ര​ട​ക്കം ത​ക​ർ​ത്ത സം​ഭ​വ​വു​മു​ണ്ട്. തേ​നാ​ക്കു​ഴി ബ​സ് സ്റ്റോ​പ്പി​ലേ​ക്ക് നി​യ​ന്ത്ര​ണം​വി​ട്ട് ബ​സ് ഇ​ടി​ച്ചു​ക​യ​റി മൂ​ന്നു പേ​ർ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു.

ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ പ​നാ​യി മു​ക്കി​ൽ​വെ​ച്ച് അ​മി​ത വേ​ഗ​ത​യി​ൽ വ​ന്ന മാ​രു​തി കാ​ർ ഇ​ടി​ച്ച് ബൈ​ക്ക് യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു. ഉ​ള്ളി​യേ​രി 19ൽ ​വെ​ച്ച് സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​രാ​യ ര​ണ്ടു യു​വ എ​ൻ​ജി​നീ​യ​ർ​മാ​ർ നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ ഇ​ടി​ച്ച് മ​രി​ച്ച​ത് ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ലാ​ണ്. റോ​ഡ് വീ​തി കൂ​ട്ടി ന​വീ​ക​രി​ച്ച​തോ​ടെ വാ​ഹ​ന​ങ്ങ​ൾ ചീ​റി​പ്പാ​യു​ക​യാ​ണ്.

ല​ഹ​രി ഉ​പ​യോ​ഗി​ച്ചു​ള്ള വാ​ഹ​ന​മോ​ടി​ക്ക​ലും അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​ന്നു​ണ്ട്. ന​വീ​ക​രി​ച്ച റോ​ഡി​ൽ സി​ഗ്ന​ലു​ക​ളോ ഡി​വൈ​ഡ​റു​ക​ളോ സ്ഥാ​പി​ച്ചി​ട്ടി​ല്ല. സ്പീ​ഡ് ബ്രേ​ക്കു​ക​ൾ അ​ടി​യ​ന്ത​ര​മാ​യി ത​ന്നെ സ്ഥാ​പി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Tags:    
News Summary - Koyilandi-Thamarassery state road accidents continue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.