ബാലുശ്ശേരി: തലയാട് അങ്ങാടിയിൽ ബസ് സ്റ്റാൻഡ് നിർമിച്ചിട്ടും ബസുകൾ റോഡിൽ നിർത്തി യാത്രക്കാരെ കയറ്റുന്നതും ഇറക്കുന്നതും ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നു. ബസുകൾ സ്റ്റാൻഡിൽ പാർക്ക് ചെയ്യാതെ അങ്ങാടിയിൽ നിർത്തിയിടുന്നതാണ് തടസ്സം രൂക്ഷമാക്കുന്നത്. വയലട, കക്കയം വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രധാന പാതകൂടിയായ തലയാട് അങ്ങാടിയിൽ സഞ്ചാരികളുടെ വാഹനങ്ങൾ ഉൾപ്പെടെ ഒരുമിച്ചെത്തുമ്പോൾ ഗതാഗതം പൂർണമായി തടസ്സപ്പെടുന്ന സാഹചര്യമാണ്.
ബസുകൾ സ്റ്റാൻഡിൽ നിർത്തി ആളുകളെ കയറ്റുകയും ഇറക്കുകയും ചെയ്യണമെന്ന ആവശ്യം ശക്തമാണ്. പനങ്ങാട് പഞ്ചായത്ത് ലക്ഷങ്ങൾ മുടക്കി നിർമിച്ച സ്റ്റാൻഡിൽ ലോറികളാണ് ഇപ്പോൾ പാർക്ക് ചെയ്യുന്നത്. ബസുകൾ സ്റ്റാൻഡിൽ നിർത്തിയിടണമെന്നാവശ്യപ്പെട്ട് പൊലീസിലും പഞ്ചായത്തിലും പരാതി നൽകുമെന്ന് നാട്ടുകാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.