ആൾക്കൂട്ട മർദനം: ലീഗ് പ്രവർത്തകൻ കീഴടങ്ങി

ബാലുശ്ശേരി: പാലോളിമുക്കിലെ ആൾക്കൂട്ട മർദന കേസിൽ ലീഗ് പ്രവർത്തകൻ പാലോളി കാവുങ്ങൽ മുഹമ്മദ് നൗഫൽ (31) ബാലുശ്ശേരി പൊലീസ് മുമ്പാകെ കീഴടങ്ങി. സംഭവത്തെ തുടർന്ന് ഇയാൾ ഒളിവിലായിരുന്നു. അറസ്റ്റ് ചെയ്ത് കോഴിക്കോട് സെഷൻസ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്‌ ചെയ്തു. മുഖ്യപ്രതിയായ സഫീറും കഴിഞ്ഞദിവസം പൊലീസിന് മുമ്പാകെ കീഴടങ്ങിയിരുന്നു.

ഡി.വൈ.എഫ്.ഐ പാലോളി യൂനിറ്റ് സെക്രട്ടറി ജിഷ്ണു രാജിനെതിരെ നടന്ന ആൾക്കൂട്ട മർദനവുമായി ബന്ധപ്പെട്ട് എസ്.ഡി.പി.ഐ, മുസ്‌ലിം ലീഗ്, ഡി.വൈ.എഫ്.ഐ പ്രവർത്തകരടക്കം ഇതോടെ 11 പേർ റിമാൻഡിലായിട്ടുണ്ട്. ഒമ്പതുപേരുടെ ജാമ്യാപേക്ഷ കഴിഞ്ഞദിവസം ജില്ല സെഷൻസ് കോടതി തള്ളിയിരുന്നു.

Tags:    
News Summary - Mob lynching: League worker surrenders

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.