ക​രി​യാ​ത്തും​പാ​റ

വിനോദസഞ്ചാരികൾ അതിക്രമിച്ചുകയറുന്നത് തടയാൻ കമ്പിവേലിയില്ല; പകരം ബോർഡ് മാത്രം

ബാ​ലു​ശ്ശേ​രി: വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ അ​തി​ക്ര​മി​ച്ചു​ക​ട​ക്കു​ന്ന​ത് ത​ട​യാ​ൻ ക​മ്പി​വേ​ലി​യി​ല്ല, പ​ക​രം വെ​റും ബോ​ർ​ഡ് മാ​ത്രം. നി​ര​വ​ധി സ​ഞ്ചാ​രി​ക​ൾ വ​ന്നു​പോ​കു​ന്ന ക​രി​യാ​ത്തും​പാ​റ റി​സ​ർ​വോ​യ​ർ തീ​ര​ത്തേ​ക്ക് വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ അ​ന​ധി​കൃ​ത​മാ​യി പ്ര​വേ​ശി​ക്കു​ന്ന​ത് ത​ട​യാ​നാ​യി റോ​ഡ​രി​ക​ത്ത് ക​മ്പി​വേ​ലി സ്ഥാ​പി​ച്ചെ​ങ്കി​ലും അ​ത് ഭാ​ഗി​ക​മാ​യി മാ​ത്ര​മാ​യ​തി​നാ​ൽ മ​റ്റു​പ​ല ഭാ​ഗ​ങ്ങ​ളി​ലൂ​ടെ​യും സ​ഞ്ചാ​രി​ക​ൾ​ക്ക് റി​സ​ർ​വോ​യ​ർ തീ​ര​ത്തേ​ക്ക് പ്ര​വേ​ശി​ക്കാ​ൻ ക​ഴി​യും. റി​സ​ർ​വോ​യ​റി​ൽ കു​ളി​ക്കാ​നി​റ​ങ്ങു​ന്ന വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ വെ​ള്ള​ത്തി​ൽ മു​ങ്ങി​മ​രി​ക്കു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ​യാ​യി​രു​ന്നു റോ​ഡോ​ര​ത്താ​യി ഇ​റി​ഗേ​ഷ​ൻ വ​കു​പ്പ് ക​മ്പി​വേ​ലി സ്ഥാ​പി​ച്ച് ര​ണ്ടു ഗെ​യി​റ്റു​ക​ൾ സ്ഥാ​പി​ച്ച​ത്. റി​സ​ർ​വോ​യ​ർ തീ​ര​ത്തേ​ക്ക് പ്ര​വേ​ശി​ക്കാ​നാ​യി സ​ഞ്ചാ​രി​ക​ളി​ൽ​നി​ന്നും 30 രൂ​പ ഫീ​സാ​യും വാ​ങ്ങു​ന്നു​ണ്ട്. ക​മ്പി​വേ​ലി മു​ഴു​വ​നാ​യും സ്ഥാ​പി​ക്കാ​ത്ത​തി​നാ​ൽ ടി​ക്ക​റ്റെ​ടു​ക്കാ​തെ അ​ന​ധി​കൃ​ത​മാ​യും റി​സ​ർ​വോ​യ​ർ തീ​ര​ത്തേ​ക്ക് നി​ര​വ​ധി പേ​ർ പ്ര​വേ​ശി​ക്കു​ന്നു​ണ്ട്. അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഇ​വി​ടെ കു​റ​വാ​ണ്. വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കാ​യി ടോ​യ്‍ല​റ്റ് സൗ​ക​ര്യ​മു​ൾ​പ്പെ​ടെ​യു​ള്ള അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​നാ​യി തോ​ണി​ക്ക​ട​വ്-​ക​രി​യാ​ത്തും​പാ​റ ടൂ​റി​സം പ​ദ്ധ​തി​യു​ടെ മൂ​ന്നാം​ഘ​ട്ട വി​ക​സ​ന പ​ദ്ധ​തി​ക്കാ​യി ക​ഴി​ഞ്ഞ ബ​ജ​റ്റി​ൽ ര​ണ്ട് കോ​ടി രൂ​പ വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്.

Tags:    
News Summary - no barbed wire fence to prevent trespassing tourists; Only board instead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.