ബാലുശ്ശേരി: 'പ്രിയമുള്ളവരേ, ഈ വരുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ നിങ്ങളുടെ വിലയേറിയ വോട്ട്...' തെരഞ്ഞെടുപ്പ് പ്രചാരണ വാഹനത്തിലെ ഉച്ചഭാഷിണിയിൽ നിന്നും ഘന ഗംഭീര ശബ്ദത്തോടെ വോട്ടഭ്യർഥിച്ചുകൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണ വാഹനം നീങ്ങുകയാണ്. റോഡിലൂടെയാണെന്ന് നിങ്ങൾ കരുതിയെങ്കിൽ തെറ്റി, പ്രചാരണ വാഹനം വാട്സ് ആപ്പിലും ഫേസ്ബുക്കിലുമായി സഞ്ചരിച്ചു തുടങ്ങിയിരിക്കുന്നു.
കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കവെ ഇക്കുറി തെരത്തെടുപ്പ് പ്രചാരണ പരിപാടികൾക്ക് പുതിയ രീതികളാണ് അവലംബിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളും വോട്ടഭ്യർഥനയും എല്ലാം ഓൺലൈൻ വഴിയായും ഫേസ് ബുക്, വാട്സ് ആപ് ഗ്രൂപ്പുകൾ വഴിയായും തുടങ്ങിക്കഴിഞ്ഞു. ഇതെല്ലാം മുൻകൂട്ടി കണ്ടുകൊണ്ടാണ് സ്ഥാനാർഥികളുടെ വാഹന പ്രചാരണ യാത്രയും നേരത്തേതന്നെ നവ മാധ്യമങ്ങളിലൂടെ രംഗത്തുവന്നിട്ടുള്ളത്.
സ്ഥാനാർഥിയുടെ പടവും ചിഹ്നവും ആലേഖനം ചെയ്ത ബോർഡ് വാഹനത്തി െൻറ ഒരു ഭാഗത്ത് സ്ഥാപിച്ചുകൊണ്ട് മൈക്കിലൂടെ വോട്ടഭ്യർഥന നടത്തിക്കൊണ്ടാണ് പ്രചാരണ വാഹനത്തി െൻറ യാത്ര. തെരഞ്ഞെടുപ്പ് പ്രചാരണ വാഹനയാത്ര നവമാധ്യമങ്ങളിലിപ്പോൾ വൈറലായിരിക്കുകയാണ്. വാട്സ് ആപ് ഗ്രൂപ്പുകളിലേക്കും ഫേസ്ബുക്കിലേക്കും പ്രചാരണ വാഹനം അതിവേഗം സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. ഏത് സ്ഥാനാർഥികൾക്കും ഈ പ്രചാരണ വാഹനത്തെ ഉപയോഗിക്കാവുന്ന തരത്തിലാണ് രൂപപ്പെടുത്തിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.