ബാലുശ്ശേരി ബസ് സ്റ്റാൻഡിൽ സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് കയറ്റി പാർക്ക് ചെയ്ത നിലയിൽ

സ്വ​കാ​ര്യ ബ​സു​ക​ളു​ടെ പാ​ർ​ക്കി​ങ്; കാ​ൽ​ന​ട​​ക്കാ​ർ​ ദു​രി​ത​ത്തിൽ

ബാ​ലു​ശ്ശേ​രി: ബാ​ലു​ശ്ശേ​രി ബ​സ് സ്റ്റാ​ൻ​ഡി​ൽ ബ​സു​ക​ൾ ഫു​ട്പാ​ത്തി​ലേ​ക്ക് ക​ട​ന്നു നി​ർ​ത്തി​യി​ടു​ന്ന​ത് കാ​ൽ ന​ട​യാ​ത്ര​ക്കാ​ർ​ക്ക് ദു​രി​ത​മാ​കു​ന്നു. സ്റ്റാ​ൻ​ഡി​ൽ കോ​ഴി​ക്കോ​ട് ഭാ​ഗ​ത്തേ​ക്കു​ള്ള ബ​സു​ക​ളാ​ണ് പ​ല​പ്പോ​ഴും ഫു​ട്പാ​ത്തി​ലേ​ക്ക് ക​ട​ന്നു പാ​ർ​ക്കു​ചെ​യ്യു​ന്ന​ത്.

ഇ​തു​കാ​ര​ണം സ്റ്റാ​ൻ​ഡി​ലെ​ക്കെ​ത്തു​ന്ന വി​ദ്യാ​ർ​ഥി​ക​ള​ട​ക്ക​മു​ള്ള യാ​ത്ര​ക്കാ​ർ ഏ​റെ ദു​രി​ത​മ​നു​ഭ​വി​ക്കു​ക​യാ​ണ്. കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്ക് നി​ൽ​ക്കാ​നോ ന​ട​ക്കാ​നോ സൗ​ക​ര്യം കൊ​ടു​ക്കാ​തെ​യാ​ണ് സ്വ​കാ​ര്യ ബ​സു​ക​ളു​ടെ പാ​ർ​ക്കി​ങ്. ബ​സു​ക​ളു​ടെ അ​ശ്ര​ദ്ധ​യോ​ടെ​യു​ള്ള പി​ന്നോ​ട്ടെ​ടു​ക്ക​ൽ കാ​ര​ണം ക​ട​ക​ളു​ടെ ബോ​ർ​ഡ​ട​ക്കം ത​ക​രു​ന്ന​തും പ​തി​വ് സം​ഭ​വ​മാ​യി​ട്ടു​ണ്ട്.

Tags:    
News Summary - Parking of private buses; Pedestrians in distress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.