1.ബാ​ലു​ശ്ശേ​രി പൊന്നരം തെരുറോഡിൽ തഞ്ചാലക്കുന്ന് റോഡ് തകർന്ന നിലയിൽ, 2.ന​വീ​ക​രി​ച്ച ബാ​ലു​ശ്ശേ​രി - മ​ണ്ണാം​പൊ​യി​ൽ റോ​ഡി​ലെ

ത​ക​ർ​ന്ന​ സൈഡ് കോ​ൺ​ക്രീ​റ്റ്

ബാലുശ്ശേരിയിൽ റോഡുകളും ഇടവഴികളും തകർന്നു

ബാ​ലു​ശ്ശേ​രി: ജ​ൽ​ജീ​വ​ൻ മി​ഷ​ൻ പ​ദ്ധ​തി​യും അ​ദാ​നി ഗ്യാ​സ് പൈ​പ്പ്​ ലൈ​ൻ പ​ദ്ധ​തി​യും പ്ര​വൃ​ത്തി തു​ട​ങ്ങി​യ​തോ​ടെ ബാ​ലു​ശ്ശേ​രി പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ വാ​ർ​ഡു​ക​ളി​ലെ പു​തി​യ ഗ്രാ​മീ​ണ റോ​ഡു​ക​ളും ഇ​ട​വ​ഴി​ക​ളും ത​ക​ർ​ന്നു കാ​ൽ​ന​ട​യാ​ത്ര​ക്കു​പോ​ലും പ​റ്റാ​ത്ത അ​വ​സ്ഥ​യി​ലാ​യി. പൈ​പ്പ് ലൈ​ൻ സ്ഥാ​പി​ക്കാ​നാ​യി കു​ഴി​ക​ൾ നി​ർ​മി​ക്കാ​ൻ ബ്രെ​യ്ക്ക​ർ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നാ​ൽ കോ​ൺ​ക്രീ​റ്റ് റോ​ഡു​ക​ളെ​ല്ലാം ത​ക​ർ​ന്നു. ബാ​ലു​ശ്ശേ​രി പ​ഞ്ചാ​യ​ത്തി​ലെ 17 വാ​ർ​ഡു​ക​ളി​ലും ജ​ൽ​ജീ​വ​ൻ പ​ദ്ധ​തി​യു​ടെ കു​ടി​വെ​ള്ള വി​ത​ര​ണ​ത്തി​ന് അം​ഗീ​കാ​ര​മു​ണ്ടെ​ങ്കി​ലും 80 ശ​ത​മാ​നം പ്ര​വൃ​ത്തി​യേ ഇ​തു​വ​രെ പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ള്ളൂ. പ​ല വാ​ർ​ഡു​ക​ളി​ലും ജ​ല​വി​ത​ര​ണം ഇ​നി​യും പൂ​ർ​ണ​മാ​യി​ട്ടി​ല്ല. വാ​ട്ട​ർ ക​ണ​ക്ഷ​ൻ ന​ൽ​കാ​ൻ ഇ​നി​യും ഒ​ട്ടേ​റെ വീ​ടു​ക​ൾ ബാ​ക്കി​യാ​ണ്. കോ​ള​നി പ്ര​ദേ​ശ​ങ്ങ​ളി​ൽ ബൂ​സ്റ്റ​ർ സ്റ്റേ​ഷ​ൻ സ്ഥാ​പി​ക്കേ​ണ്ട​തു​ണ്ട്. ഇ​തി​ന്റെ ടെ​ൻ​ഡ​ർ ന​ട​പ​ടി​പോ​ലും ന​ട​ന്നി​ട്ടി​ല്ല. 2020-21ൽ ​തു​ട​ങ്ങി​യ പ​ദ്ധ​തി പ്ര​വ​ർ​ത്ത​നം ഇ​പ്പോ​ഴും പൂ​ർ​ത്തി​യാ​കാ​ത്ത നി​ല​യി​ൽ ത​ന്നെ​യാ​ണ്. പ​ണം കി​ട്ടാ​ത്ത​തി​നാ​ൽ പ​ദ്ധ​തി ഏ​റ്റെ​ടു​ത്ത ക​രാ​റു​കാ​ര​ൻ തു​ട​ർ പ്ര​വൃ​ത്തി നി​ർ​ത്തി​വെ​ച്ചി​രി​ക്ക​യാ​ണ്. പ​ന​ങ്ങാ​ട് പ​ഞ്ചാ​യ​ത്തി​ൽ ജ​ല​ജീ​വ​ൻ പ​ദ്ധ​തി 80 ശ​ത​മാ​ന​ത്തോ​ളം പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്. തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞ് വീ​ണ്ടും പ്ര​വൃ​ത്തി തു​ട​ങ്ങു​മെ​ന്നു പ​റ​ഞ്ഞെ​ങ്കി​ലും ന​ട​ന്നി​ട്ടി​ല്ല. ബാ​ലു​ശ്ശേ​രി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ ജ​ല​ജീ​വ​ൻ പ​ദ്ധ​തി​യു​ടെ പൈ​പ്പി​ട​ൽ പ്ര​വൃ​ത്തി​ വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന് ജ​ല​വി​ഭ​വ മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ നി​യ​മ​സ​ഭ​യി​ൽ കെ.​എം. സ​ചി​ൻ ദേ​വ് എം.​എ​ൽ.​എ​യു​ടെ സ​ബ് മി​ഷ​ന് മ​റു​പ​ടി ന​ൽ​കി​യി​രു​ന്നു.

ജ​ല​ജീ​വ​ൻ മി​ഷ​ൻ പ​ദ്ധ​തി ഏ​താ​ണ്ട് പൂ​ർ​ത്തി​യാ​യി വ​രു​മ്പോ​ഴാ​ണ് അ​ദാ​നി ഗ്യാ​സ് പൈ​പ്പ് ലൈ​ൻ സ്ഥാ​പി​ക്ക​ലും തു​ട​ങ്ങി​യ​ത്. ഇ​തോ​ടെ ഗ്രാ​മീ​ണ​റോ​ഡു​ക​ളും ഇ​ട​വ​ഴി​ക​ളും വീ​ണ്ടും വെ​ട്ടി​പ്പൊ​ളി​ച്ച​ത് ജ​ന​ങ്ങ​ളു​ടെ ദു​രി​തം ഇ​ര​ട്ടി​പ്പി​ച്ചു. ബാ​ലു​ശ്ശേ​രി പ​ഞ്ചാ​യ​ത്തി​ൽ ഏ​ഴ്, എ​ട്ട്, 10 എ​ന്നീ വാ​ർ​ഡു​ക​ളി​ൽ ഗ്യാ​സ് പൈ​പ്പ് ലൈ​ൻ സ്ഥാ​പി​ക്കു​ന്ന പ്ര​വൃ​ത്തി ഏ​താ​ണ്ട് പൂ​ർ​ത്തി​യാ​യി. ര​ണ്ടാം ഘ​ട്ട​ത്തി​ൽ ആ​റ്, ഒ​മ്പ​തു വാ​ർ​ഡു​ക​ളി​ലെ പ്ര​വൃ​ത്തി​ക്കാ​യി സ​ർ​വേ പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്. ഗ്യാ​സ് പൈ​പ്പ് ലൈ​ൻ സ്ഥാ​പി​ക്ക​ൽ പൂ​ർ​ത്തി​യാ​യ മൂ​ന്നു വാ​ർ​ഡു​ക​ളി​ലെ​യും റോ​ഡു​ക​ളും കോ​ൺ​ക്രീ​റ്റ് ചെ​യ്ത ഇ​ട​വ​ഴി​ക​ളും ത​ക​ർ​ന്നു കി​ട​ക്കു​ക​യാ​ണ്. മേ​യ് 31ന് ​പൂ​ർ​ത്തി​യാ​ക്കാ​നാ​യി​രു​ന്നു ക​രാ​ർ. ബാ​ലു​ശ്ശേ​രി - പൊ​ന്ന​രം തെ​രു​റോ​ഡ്, മ​ണ്ണാം​പൊ​യി​ൽ റോ​ഡ്, ഹൈ​സ്കൂ​ൾ റോ​ഡ്, സ​ന്ധ്യ​റോ​ഡ്, എ.​യു.​പി സ്കൂ​ൾ റോ​ഡ് എ​ന്നി​വ​യെ​ല്ലാം വെ​ട്ടി​പ്പൊ​ളി​ച്ച് ത​ക​ർ​ന്ന​നി​ല​യി​ലാ​ണ്. ഗ്യാ​സ് പൈ​പ്പ് ലൈ​നി​നാ​യി എ​ടു​ത്ത കു​ഴി​ക​ളി​ൽ മ​ണ്ണി​ട്ട​ത് ക​ന​ത്ത മ​ഴ​യി​ൽ ഒ​ലി​ച്ചു പോ​യ​തോ​ടെ ക​ണ്ടും കു​ഴി​യു​മാ​യി. രാ​ത്രിയിൽ വാ​ഹ​ന​ം താ​ഴ്ന്നു​പോ​കു​ന്ന​ത് പ​തി​വാ​ണ്. സ്കൂ​ൾ തു​റ​ക്കു​ന്ന​തി​നു മു​മ്പേ റോ​ഡ് പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ക​രാ​റു​കാ​ര​ൻ ചെ​വി​ക്കൊ​ണ്ടി​ട്ടി​ല്ല. ഗ്യാ​സ് പൈ​പ്പ് ലൈ​ൻ സ്ഥാ​പി​ക്കു​ന്ന സ്ഥ​ല​ത്ത് ഉ​ദ്യോ​ഗ​സ്ഥ​രി​ല്ലാ​ത്ത​തി​നാ​ൽ അ​ന്ത​ർ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ മ​ണ്ണു​മാ​ന്തി ഉ​പ​യോ​ഗി​ച്ച് തോ​ന്നി​യ​പോ​ലെ റോ​ഡ് വെ​ട്ടി​പ്പൊ​ളി​ക്കു​ന്ന​തി​നാ​ൽ കു​ടി​വെ​ള്ള പൈ​പ്പ് ലൈ​ൻ ത​ക​രു​ന്നതും നി​ത്യ​സം​ഭ​വ​മാ​ണ്.

Tags:    
News Summary - Roads damaged in Baluserry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.