ബാലുശ്ശേരി: കാട്ടാനശല്യം രൂക്ഷമായ മലബാർ വന്യജീവി സങ്കേതത്തിൽപെട്ട കക്കയം കെ.എസ്.ഇ.ബി കോളനി, പഞ്ചവടിപ്പാലം, ഭാഗങ്ങളിലെ 4650 മീറ്റർ സോളാർ ഫെൻസിങ് പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുമെന്നും അറ്റകുറ്റപ്പണികൾക്ക് ആവശ്യമായ സാമഗ്രികൾ വാങ്ങുന്നതിനായി 50000 രൂപ അനുവദിക്കുമെന്നും മന്ത്രി എ.കെ. ശശീന്ദ്രൻ. കക്കയം, കൂരാച്ചുണ്ട് മേഖലയിലെ കാട്ടാനശല്യം സംബന്ധിച്ച് നിയമസഭയിൽ കെ.എം. സചിൻദേവ് എം.എൽ.എ ഉന്നയിച്ച സബ് മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി. മേഖലയിൽ നിരന്തരം കാട്ടാനശല്യമുള്ള പ്രദേശങ്ങളിൽ കൂടുതൽ വാച്ചർമാരെ നിയോഗിക്കുമെന്നും മന്ത്രി പറഞ്ഞു.
കക്കയം കിഴക്കുംഭാഗത്തും ഓട്ടപ്പാലം, മണ്ടോപ്പാറ ഭാഗങ്ങളിലും കാട്ടാനകൾ റിസർവോയർ കടന്നാണ് കൃഷിയിടങ്ങളിൽ ഇറങ്ങുന്നത്. ഇവിടെ റിസർവോയർ ഭാഗത്ത് കാടിനോട് ചേർന്ന് ഫെൻസിങ് സ്ഥാപിച്ചാൽ കാട്ടാനകൾക്ക് വഴി തടസ്സമാകുമെന്നും വെള്ളം കുടിക്കാൻ ബുദ്ധിമുട്ടാകുമെന്നും ഫെൻസിങ് ഇവിടെ പ്രായോഗികമല്ലെന്നും മന്ത്രി അറിയിച്ചു. ആനകൾ റിസർവോയർ നീന്തിക്കടന്നെത്തുന്ന ഭാഗത്ത് ഫെൻസിങ് സ്ഥാപിക്കുകയാണ് അഭികാമ്യമെന്നും ഇതിനായി സ്ഥലം ഉടമകളായ ഇറിഗേഷൻ വകുപ്പിന്റെയും സ്വകാര്യ വ്യക്തികളുടെയും അനുവാദം ലഭ്യമാകേണ്ടതുണ്ടെന്നും മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.