ബാലുശ്ശേരി: മയക്കുമരുന്ന് വിൽപനക്കാരെയും മുൻ കുറ്റവാളികളെയും വാറന്റ് നിലവിലുള്ളവരെയും പരിശോധിക്കുന്നതിനായി ബാലുശ്ശേരി പൊലീസ് നടത്തിയ സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി രണ്ടുപേരെ അറസ്റ്റ് ചെയ്യുകയും മൂന്നുപേർക്കെതിരെ കേസെടുക്കുകയും ചെയ്തു.
കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച കളവുകേസിലെ പ്രതികളായ പയ്യോളി സ്വദേശി ഷിൽജേഷ് (32), മദ്യവിൽപന കേസിലെ പ്രതി കരിയാത്തൻകാവ് കായക്കൽ പ്രകാശൻ എന്നിവരാണ് അറസ്റ്റിലായത്.
തിക്കോടി സ്വദേശി സഞ്ജയ്, ചെപ്പവയൽ ഫാസിൽ, വട്ടോളി ബസാർ മൂടാട്ട് ഫഹദ് എന്നിവർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്. അറസ്റ്റ് ചെയ്തവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പരിശോധനക്ക് എസ്.എച്ച്.ഒ ഐ.പി. സുരേഷ്കുമാർ, എസ്.ഐമാരായ പി. റഫീഖ്, അബ്ദുൽ റഷീദ്, എസ്.സി.പി.ഒമാരായ അബ്ദുൽ കരീം, ഗോകുൽ, സി.പി.ഒമാരായ അഭിൻ, ജ്യോതിഷ് രാജ്, ഹോംഗാർഡ് രവീന്ദ്രൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.