ബാ​ലു​ശ്ശേ​രി കൈ​ര​ളി റോ​ഡി​ൽ തെ​രു​വു​നാ​യ്ക്ക​ൾ കൂ​ട്ട​ത്തോ​ടെ ത​മ്പ​ടി​ച്ച നി​ല​യി​ൽ

കൈ​ര​ളി റോ​ഡി​ൽ തെ​രു​വു​നാ​യ് ശ​ല്യം രൂ​ക്ഷം

ബാ​ലു​ശ്ശേ​രി: ബാ​ലു​ശ്ശേ​രി കൈ​ര​ളി റോ​ഡി​ൽ തെ​രു​വു​നാ​യ് ശ​ല്യം രൂ​ക്ഷം. ടൗ​ണി​ലെ തെ​രു​വു​നാ​യ്ക്ക​ളെ​ല്ലാം സ​ന്ധ്യ​യാ​യാ​ൽ കൈ​ര​ളി റോ​ഡി​ൽ ക്യാ​മ്പ് ചെ​യ്യു​ന്ന​ത് കാ​ൽ ന​ട​യാ​ത്ര​ക്കാ​ർ​ക്ക് ഭീ​ഷ​ണി​യാ​കു​ക​യാ​ണ്. കൂ​ട്ട​ത്തോ​ടെ റോ​ഡി​ൽ കി​ട​ക്കു​ന്ന നാ​യ്ക്ക​ൾ കാ​ര​ണം നാ​ട്ടു​കാ​ർ​ക്ക് വ​ഴി ന​ട​ക്കാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യാ​ണ്.

കൈ​ര​ളി റോ​ഡി​ലെ പ​ണി പൂ​ർ​ത്തി​യാ​കാ​ത്ത കെ​ട്ടി​ട​ത്തി​ലാ​ണ് നാ​യ്ക്ക​ൾ കു​ട്ടി​ക​ള​ട​ക്കം ത​മ്പ​ടി​ച്ചി​രി​ക്കു​ന്ന​ത്. കൈ​ര​ളി റോ​ഡി​ലെ മ​ത്സ്യ​ക്ക​ച്ച​വ​ട​ക്കാ​രു​ടെ​യും ചി​ക്ക​ൻ സ്റ്റാ​ളി​ലെ മാം​സ അ​വ​ശി​ഷ്ട​ങ്ങ​ളും ഒ​ഴി​വാ​ക്കു​ന്ന മ​ത്സ്യ​ങ്ങ​ളും ല​ഭി​ക്കു​മെ​ന്ന​തി​നാ​ൽ നാ​യ്ക്ക​ൾ കൂ​ട്ട​ത്തോ​ടെ കൈ​ര​ളി റോ​ഡ് കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ക​ഴി​ഞ്ഞു​കൂ​ടു​ന്ന​ത്. തെ​രു​വു​നാ​യ് ശ​ല്യം ഒ​ഴി​വാ​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Tags:    
News Summary - Stray dog nuisance is severe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.