ബാലുശ്ശേരി: കോവിഡ് രോഗികൾക്ക് കൈത്താങ്ങായി സുരേന്ദ്രൻ. ബാലുശ്ശേരി പുത്തൂർവട്ടം മുണ്ടാടിച്ചാലിൽ സുരേന്ദ്രനാണ് പ്രദേശത്തെ കോവിഡ് രോഗികൾക്ക് ആശ്വാസവും തുണയുമായി സദാ ഓടിനടക്കുന്നത്. കോവിഡ് രോഗിയെന്നറിയുമ്പോൾ തന്നെ മാറി നടക്കുകയും ഭീതിയോടെ കാണുകയും ചെയ്യുന്ന നാട്ടുകാർക്കിടയിൽ മാതൃകയാകുകയാണ് കോവിഡ് കാലത്തെ സുരേന്ദ്രൻെറ സേവനങ്ങൾ.
രാവിലെ തന്നെ പി.പി.ഇ കിറ്റ് ധരിച്ച് ഇറങ്ങുന്ന സുരേന്ദ്രൻ പ്രദേശത്ത് കോവിഡ് ലക്ഷണങ്ങളുള്ളവരെ പരിശോധനക്കെത്തിക്കാനും കോവിഡ് ബാധിച്ചവരെ ചികിത്സക്കായി കൊണ്ടുപോകാനും വാഹനമടക്കമുള്ള സഹായങ്ങളാണ് ചെയ്തുവരുന്നത്. പി.പി.ഇ കിറ്റ് ധരിക്കുന്നതിനാൽ ഭക്ഷണംപോലും കഴിക്കാതെയുള്ള സുരേന്ദ്രൻെറ സേവനപ്രവർത്തനം പലപ്പോഴും ഇരുട്ടാകുന്നതോടെയാണ് അവസാനിക്കുക.
ഗ്രാമപഞ്ചായത്തിൻെറ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും പങ്കാളിയാണ്. പള്ളിക്കണ്ടി ജി.യു.പി സ്കൂളിൽ പാർട്ട്ടൈം ജീവനക്കാരനായി ജോലി ചെയ്യുന്ന സുരേന്ദ്രൻ ഇപ്പോൾ സ്കൂളിൽ പോകാനില്ലാത്തതിനാൽ മുഴുസമയവും സേവനപ്രവർത്തനങ്ങൾക്കായി മാറ്റിവെച്ചിരിക്കയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.